നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പഠിക്കാനായി ഫോൺ റേഞ്ച് തേടിപ്പോയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീപ്പ് ഡ്രൈവർ അറസ്റ്റിൽ

  പഠിക്കാനായി ഫോൺ റേഞ്ച് തേടിപ്പോയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീപ്പ് ഡ്രൈവർ അറസ്റ്റിൽ

  നാലു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്ന ജീപ്പ് ഡ്രൈവറെ പൊലീസ് പിടികൂടിയത്.

  News18

  News18

  • Share this:
   മൂന്നാർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നെറ്റ്വർക്ക് കവറേജുള്ള സ്ഥലം തേടി ജീപ്പിൽ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ജീപ്പ് ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവർ പി ശിവകണ്ണനെ പൊലീസ് അറസ്റ്റുചെയ്തു. നാലു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്ന ജീപ്പ് ഡ്രൈവറെ പൊലീസ് പിടികൂടിയത്.

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ലക്ഷ്മി എസ്റ്റേറ്റ് സ്വദേശിയായ 16കാരിക്ക് വീടിന്‍റെ ഭാഗത്ത് റേഞ്ച് ഇല്ലാത്തതിനാൽ ബനധുവിന്‍റെ വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. വീട്ടിൽനിന്ന് 10 കിലോമീറ്ററോളം ജീപ്പിൽ സഞ്ചരിച്ചാണ് എന്നും മൂന്നാറിലുള്ള ബന്ധു വീട്ടിൽ പെൺകുട്ടി എത്തിയിരുന്നത്. കഴിഞ്ഞ ദിവസം ജീപ്പിൽ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.

   മൂന്നാറിലെത്തുന്നതിന് അഞ്ചു കിലോമീറ്ററോളം ബാക്കിയുണ്ടായിരുന്ന ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവർ ജീപ്പ് നിർത്തുകയും പിന്നിലിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി വാവിട്ടു നിലവിളച്ചതോടെ പീഡനശ്രമത്തിൽനിന്ന് ഡ്രൈവർ പിന്തിരിയുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയതോടെ ജീപ്പ് ഡ്രൈവർ അവിടെനിന്ന് കടന്നുകളഞ്ഞു.

   Also Read- ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയ തമിഴ് മീഡിയം വിദ്യാർഥികള്‍ക്ക് പഠന സൗകര്യമൊരുക്കുമെന്ന് അധികൃതര്‍

   നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടി വീട്ടിലെത്തിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലുമണിക്കൂറിനുശേഷമാണ് പ്രതിയെ കണ്ടെത്താനായത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേയിലത്തോട്ടത്തിനു നടുവിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ പ്രതിയുടെ അറസ്റ്റു പൊലീസ് രേഖപ്പെടുത്തി. പന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}