ജസ്ന കേസില്‍ വഴിത്തിരിവ്; മുണ്ടക്കയത്തെ സി.സി ടി.വിയില്‍ ആണ്‍സുഹൃത്തും
Updated: July 4, 2018, 11:40 AM IST
Updated: July 4, 2018, 11:40 AM IST
പത്തനംതിട്ട: ജെസ്ന തിരോധാന കേസില്‍ വഴിത്തിരിവായേക്കാവുന്ന സിസി ടി.വി ദൃശ്യങ്ങളും സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
കാണാതയ ദിവസം ജെസ്ന രാവിലെ എരുമേലിയിലേക്ക് പോയെന്ന സാക്ഷ്യമൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മാര്‍ച്ച് 22ന് മുണ്ടക്കയത്തുള്ള ബന്ധു വീട്ടില്‍ പോകാനിറങ്ങിയ ജസ്ന രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടെന്നായിരുന്നു സാക്ഷിമൊഴി.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയില്‍ നിന്നാണ് പുതിയ ദൃശ്യങ്ങള്‍ ലഭിച്ചത്. 11.45 ഓടെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടയുടെ മുന്നിലൂടെ ജെസ്ന നടന്നുപോകുന്നതായി ഇവിടെ നിന്നു ലഭിച്ച ദൃശ്യത്തിലുണ്ട്. ഇടിമിന്നലില്‍ കേടുപാട് പറ്റിയ കടയിലെ ഈ കാമറിയില്‍ നിന്ന് പൊലീസ് വീണ്ടെടുക്കുകയായിരുന്നു.
കാണാതായ ദിവസം രാവിലെ 11.45 ഓടെ കടയ്ക്കു മുന്നിലൂടെ ജെസ്ന കടന്നുപോകുന്നുണ്ട്. ആ സമയം അവര്‍ ജീന്‍സും ടോപ്പുമാണ് ധരിച്ചിരുന്നത്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും തൂക്കിയാണ് ജെസ്ന പോകുന്നത്. ആറു മിനിറ്റുകള്‍ക്കു ശേഷം ജെസ്നയുടെ ആണ്‍സുഹൃത്തും ഈ സ്ഥലത്തെത്തുന്നതായി ദൃശ്യത്തിലുണ്ട്. അതേസമയം ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.എന്നാല്‍ കാണാതായ ദിവസം ജെസ്ന ചുരിദാര്‍ ധരിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് ബന്ധുക്കളുടെ മൊഴി. എരുമേലിയില്‍ നിന്നുള്ള മൊഴിയും ഇതു സ്ഥിരാകരിക്കുന്നതാണ്. എന്നാല്‍ മുണ്ടക്കയത്ത് എത്തുമ്പോള്‍ ജെസ്ന വേഷം മാറിയിരുന്നു. ജെസ്ന എവിടെ വച്ചാണ് വേഷം മാറിയതെന്ന് അന്വേ,ണ സംഘത്തിനു കണ്ടെത്തേണ്ടതുണ്ട്.
ഏതായാലും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് നിര്‍ണായക വിവരങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് അന്വേഷണത്തിന്റെ വേഗത കൂട്ടുമെന്ന ആത്മവിശ്വാസവും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നു.
കാണാതയ ദിവസം ജെസ്ന രാവിലെ എരുമേലിയിലേക്ക് പോയെന്ന സാക്ഷ്യമൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മാര്‍ച്ച് 22ന് മുണ്ടക്കയത്തുള്ള ബന്ധു വീട്ടില്‍ പോകാനിറങ്ങിയ ജസ്ന രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടെന്നായിരുന്നു സാക്ഷിമൊഴി.
Loading...