• HOME
 • »
 • NEWS
 • »
 • crime
 • »
 • ജഡ്ജിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: അന്വേഷണം ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊള്ളത്തലവനിലേക്ക്

ജഡ്ജിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: അന്വേഷണം ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊള്ളത്തലവനിലേക്ക്

അമൻസിങ് ഗൗതം ഡേ എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തിൽപ്പെട്ട രണ്ടു പേർക്ക് ധൻബാദ് സെഷൻ കോടതി ജഡ്ജി ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്.

News18 Malayalam

News18 Malayalam

 • Share this:
  റാഞ്ചി: ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ജയിലിൽ കഴിയുന്ന യു പിയിലെ കുപ്രസിദ്ധ കൊള്ളത്തലവനിലേക്ക്. അമൻസിങ് ഗൗതം ഡേ എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തിൽപ്പെട്ട രണ്ടു പേർക്ക് ധൻബാദ് സെഷൻ കോടതി ജഡ്ജി ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാതസവാരിക്കിടെ ആളൊഴിഞ്ഞ റോഡിൽ അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിച്ച് ഉത്തം ആനന്ദ് കൊല്ലപ്പെട്ടത്.

  കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന മുൻ ധൻബാദ് എംഎൽഎ സഞ്ജീവ് സിങ്ങിന്റെ സഹായി രഞ്ജയ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമൻ സിങ്ങിന്റെ കേസ് 2017 ജനുവരി 29ന് ജഡ്ജി ഉത്തം ആനന്ദ് കേട്ടിരുന്നു. സഞ്ജീവ് സിങ്ങിന്റെ ജയിൽ ശിക്ഷയ്ക്ക് കാരണമായ കൊലപാതകത്തിൽ  അറസ്റ്റിലായ  സംഘത്തിലെ ഷാർപ് ഷൂട്ടർമാരായ അഭിനവ് സിങ്ങിന്റെയും രവി ഠാക്കുറിന്റെയും ജാമ്യാപേക്ഷ ആനന്ദ് റദ്ദാക്കിയിരുന്നു. അമൻ സിങ്ങിന്റെ അനുയായികളായ ഇവർക്ക് ജാമ്യം നിഷേധിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചെതെന്നണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

  Also Read- ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ; ബാങ്ക്ജീവനക്കാരിക്കായി തിരച്ചിൽ ഊർജിതം

  ഈ വർഷം ആദ്യം സുരക്ഷാ ഭീഷണിയെത്തുടർന്ന് അമൻ സിങ്ങിനെ ധൻബാദ് ഡിവിഷനൽ ജയിലിൽനിന്ന് റാഞ്ചി ഹോട്വാർ ജയിലിലേക്കു മാറ്റിയിരുന്നു. ജയിലിൽനിന്ന് ഇയാൾ സംഘാംഗങ്ങളെ മണിക്കൂറുകളോളം ഫോൺ വിളിച്ചതായി കണ്ടെത്തി. അമൻ സിങ്ങിനെ ജയിൽ വാർഡർമാർക്കും സഹതടവുകാർക്കും ഭയമാണ്. ഈ അവസരം മുതലാക്കിയാണ് ജഡ്ജിക്കെതിരെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. സംഭവ ദിവസം ഇയാൾ മണിക്കുറുകളോളം ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി.

  അമൻസിങ്ങിനെതിരെ 30ലേറെ കൊലപാതക, ആക്രമണ കേസുകളാണുള്ളത്. അമൻസിങ് സംഘത്തിലെ ഉന്നം പിഴയ്ക്കാത്ത ഷാർപ് ഷൂട്ടറാണ് അഭിനവ് സിങ്. ഈ വർഷം ഫെബ്രുവരി 10ന് ലക്നൗവിൽ നിന്നാണ് അദ്ദേഹത്തെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കിയത്. അമൻസിങ്ങിന്റെ നിർദേശപ്രകാരം ബിസിനസുകാർ, ഖനി തൊഴിലാഴികൾ, രാഷ്ട്രീയക്കാർ അടക്കം നിരവധിപ്പേർക്കെതിരെയുണ്ടായ അക്രമ, കൊലപാതക്കേസുകളിൽ പങ്കുണ്ടെന്ന് ഇയാൾ ധൻബാദ് പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.

  Also Read- ക്യൂ ബ്രാഞ്ച് അസി. കമ്മീഷണർ എന്ന പേരിൽ കറക്കം; വ്യാജ തോക്കും യൂണിഫോമും അണിഞ്ഞ് വിലസിയ വ്യാജൻ പിടിയില്‍

  ജഡ്ജിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബി​ഐയ്ക്കു വിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. കേസിനെക്കുറിച്ച് അന്വേഷിക്കാൻ ജാർഖണ്ഡ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ജാർഖണ്ഡ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിബി‌ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. രാജ്യത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ വലിയ പ്രശ്നമാണെന്നു സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെടുകയും ജാർഖണ്ഡ് ഹൈക്കോടതിയോട് കേസിൽ ഇടപെടാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

  2020 ഫെബ്രുവരി മുതൽ സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് ജാർഖണ്ഡ് ഹൈക്കോടതി ഡിജിപി നീരജ് സിൻഹയോടു ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി അപകടം ഇന്നലെ വീണ്ടും പുനരാവിഷ്കരിച്ചിരുന്നു.
  Published by:Rajesh V
  First published: