നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kerala Gold Smuggling| ഇന്റർവ്യൂ പൂർത്തിയാക്കിയവരുടെ പട്ടികയിൽ സ്വപ്നയും സരിത്തുമില്ല; കോൺസുലേറ്റ് ജോലി ലഭിച്ചതിൽ ദുരൂഹത

    Kerala Gold Smuggling| ഇന്റർവ്യൂ പൂർത്തിയാക്കിയവരുടെ പട്ടികയിൽ സ്വപ്നയും സരിത്തുമില്ല; കോൺസുലേറ്റ് ജോലി ലഭിച്ചതിൽ ദുരൂഹത

    ഇരുവർക്കും ജോലി ലഭിച്ചതിന് പിന്നിൽ ഉന്നതരുടെ ഇടപെടൽ ഉള്ളതായാണ് വിവരം

    സരിത്ത്, സ്വപ്ന സുരേഷ്

    സരിത്ത്, സ്വപ്ന സുരേഷ്

    • Share this:
    തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും യുഎഇ കോൺസുലേറ്റിൽ ജോലി ലഭിച്ചതിലും ദുരൂഹത. 2015 ഡിസംബർ മുതൽ 2016 മാർച്ച് വരെയായിരുന്നു യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുടെ നിയമന നടപടികൾ.

    ഇൻറർവ്യു ഉൾപ്പെടെ പൂർത്തിയാക്കി തയ്യാറാക്കിയ 16 പേരുടെ പട്ടികയിൽ സ്വപ്നയോ, സരിത്തോ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ സെപ്റ്റംബറോടെ ഇരുവരും കോൺസുലേറ്റിലെ ജീവനക്കാരായി. മാത്രമല്ല സ്വപ്ന സുരേഷിൻറെ മോശം പശ്ചാത്തലം സംബന്ധിച്ച് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ നയതന്ത്രഞ്ജർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഇതൊക്കെ മറികടന്ന് ഇരുവർക്കും ജോലി ലഭിച്ചതിന് പിന്നിൽ ഉന്നതരുടെ ഇടപെടൽ ഉള്ളതായാണ് വിവരം.
    You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
    ഇതിനിടെ ആരോപണ വിധേയനായ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കരനെതിരെയും അന്വേഷണം വേണമെന്ന് സിപിഎമ്മിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. പ്രത്യേകിച്ച് എൻഐഎ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്താൽ സർക്കാരിന് ക്ഷീണമാകുമെന്നും വിലയിരുത്തുന്നു. സ്വപ്ന സുരേഷിൻറെ വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ചും സർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
    Published by:user_49
    First published:
    )}