Bar Dancer With Drugs | കോവിഡ് കാലത്ത് ജോലി പോയ ബാർ ഡാൻസർ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയിൽ

യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ മെഫെഡ്രോൺ മയക്കുമരുന്നുമായി എത്തിയതാണെന്ന് അറിയിച്ചത്.

News18 Malayalam | news18
Updated: July 13, 2020, 3:25 PM IST
Bar Dancer With Drugs | കോവിഡ് കാലത്ത് ജോലി പോയ ബാർ ഡാൻസർ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 13, 2020, 3:25 PM IST
  • Share this:
മുംബൈ: കോവിഡ് കാലത്ത് ജോലി പോയ മുപ്പതു വയസുള്ള ബാർ ഡാൻസർ മയക്കുമരുന്നുമായി പിടിയിൽ. 3.3 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാർ ഡാൻസർ ആയി ജോലി ചെയ്തു വരികയായിരുന്ന യുവതിക്ക് കഴിഞ്ഞ മൂന്നുമാസമായി ജോലിയില്ലെന്നും ഇത്തരം സാധനങ്ങൾ എത്തിക്കുന്ന ജോലി ചെയ്യാൻ നിർബന്ധിതയാകുക ആയിരുന്നുവെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്ത് തനിക്ക് ജോലിയൊന്നും ഇല്ലാതിരുന്നതിനാൽ ഈ ജോലി സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ഇവർ പറഞ്ഞതായും പൊലീസ് പറഞ്ഞു.

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

പുനെയിലെ ആന്റി നാർക്കോട്ടിക് സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. നിരോധിക്കപ്പെട്ട മയക്കുമരുന്നായ മെഫെഡ്രോൺ കൈവശം വെച്ചതിനാണ് യുവതിയും കൂട്ടാളിയും പിടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാഷണൽ ഇൻഷുറൻസ് അക്കാദമി സമീപത്ത് പൊലീസ് പട്രോളിംഗ് നടത്തവേയാണ് സദാനന്ദ് ഹോട്ടലിലേക്ക് ഇവർ നടന്നു പോകുന്നത് പൊലീസ് കണ്ടത്. നടന്നു പോകുന്നതിനെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ തൃപ്തികരമായ മറുപടി നൽകാൻ ഇരുവർക്കും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയായിരുന്നു.

നവി മുംബൈയിൽ നിന്ന് ഓല കാബിലാണ് എത്തിയതെന്നും എൻ ഐ എ അക്കാദമിക്ക് സമീപം തങ്ങളെ ഇറക്കി വിടുകയായിരുന്നുവെന്നും 43കാരനായ വിവേക് തുൾസിറാമും മുപ്പതുകാരിയായ ഹേമ കിസൻലാൽ സിംഗും പറഞ്ഞു. യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ മെഫെഡ്രോൺ മയക്കുമരുന്നുമായി എത്തിയതാണെന്ന് അറിയിച്ചത്.

എൻ‌ഡി‌പി‌എസ് സെക്ഷൻ 8, 21, 22, 29 പ്രകാരം സംഭവത്തിൽ കേസെടുത്തു. പൊലീസ് ഇൻസ്പെക്ടർ വിജയ് ടിക്കോൾ, അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ, മൂന്ന് പോലീസ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന ആന്റി നാർകോടിക്സ് ടീം ആണ് ഓപ്പറേഷൻ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ചോദ്യം ചെയ്യലിൽ കഴിഞ്ഞ നാലു മാസമായി മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ടിക്കോൾ പറഞ്ഞു.
Published by: Joys Joy
First published: July 13, 2020, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading