News18 MalayalamNews18 Malayalam
|
news18
Updated: October 12, 2019, 6:49 PM IST
ജോളി
- News18
- Last Updated:
October 12, 2019, 6:49 PM IST
കോഴിക്കോട്: കൂടത്തായിയിൽ താൻ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാൻ പള്ളി വികാരിയും കുടുംബാംഗങ്ങളെയും ജോളി സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കല്ലറ തുറന്ന് പരോശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നം ഉണ്ടാകുമെന്ന് ജോളി വാദിച്ചു. മുൻ ഭർത്താവിനെ ഉൾപ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാൻ ജോളി തടസം നിന്നതായും വ്യക്തമായി. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചു. കല്ലറ തുറന്നാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Also Read-
കൂടത്തായി: പ്രജികുമാറിനെ കൂടാതെ മറ്റൊരാളും സയനൈഡ് നൽകിഇതിനിടെ, കൂടത്തായി കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് ജോളിക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രജികുമാറാണ് മാത്യുവിന് സയനൈഡ് എത്തിച്ചത് എന്ന് ആദ്യമേ വ്യക്തമായിരുന്നു. എന്നാൽ പ്രജി കുമാറിനെ കൂടാതെ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് സംഘടിപ്പിച്ച് മാത്യു ജോളിക്ക് നൽകിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്യുവിന് സയനൈഡ് നൽകിയ രണ്ടാമത്തെയാൾ മരിച്ചതിനാൽ അന്വേഷണം ആ വഴിക്ക് നീട്ടേണ്ടതില്ലെന്നാണ് തീരുമാനം.
Also Read-
കൂടത്തായി: രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയത് ജോളിയെന്ന് പൊലീസ്
First published:
October 12, 2019, 6:47 PM IST