നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • EXCLUSIVE: 'ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നു': ഷാജു

  EXCLUSIVE: 'ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നു': ഷാജു

  ജോളിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒന്നും പുറത്ത് പറയാതിരുന്നത് കുടുംബത്തിന്‍റെ മാനം ഓർത്തിട്ടെന്ന് ഷാജു.

  jolly

  jolly

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലയിൽ ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ഭർത്താവ് ഷാജു. ചിലപ്പോൾ താൻ തന്നെ കൊല്ലപ്പെടുമായിരുന്നു. നിരപരാധിയായായ താൻ ഇപ്പോൾ പ്രതിക്കൂട്ടിലായത് ജോളിയുടെ അതിബുദ്ധി കാരണമാണെന്നും ഷാജു പറഞ്ഞു. ജോളിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒന്നും പുറത്ത് പറയാതിരുന്നത് കുടുംബത്തിന്‍റെ മാനം ഓർത്തിട്ടെന്ന് ഷാജു. ജോളിയെ അമ്മയായി അംഗീകരിക്കാൻ മകൻ തയ്യാറായിരുന്നില്ല. തന്‍റെ മകനെ വീട്ടിൽ നിർത്താൻ ജോളിക്കും താൽപര്യമില്ലായിരുന്നുവെന്നും ഷാജു പറഞ്ഞു

   സിലിയുടെ മൃതദേഹത്തിൽ താനും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകുന്ന ചിത്രവും ജോളിയുടെ അതിബുദ്ധി കാരണം ഉണ്ടായതാണെന്ന് ഷാജു പറഞ്ഞു. മകനെ പൂട്ടിയിട്ടിരുന്നുവെന്ന ആരോപണം ഷാജു നിഷേധിച്ചു. താൻ കെണിയിലാണെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം അതിന്റെ വഴിക്കു പോകട്ടെയെന്നും ഷാജു ന്യൂസ് 18 നോട് പറഞ്ഞു.

   കൂടത്തായി: ഷാജുവിന്‍റെ രണ്ടാം വിവാഹം സിലിയുടെ കുടുംബം എതിർത്തിരുന്നു

   ആദ്യ ഭാര്യയുടെയും മകളുടെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ജോളിയെ ഭയന്ന് പുറത്ത് പറഞ്ഞില്ലെന്നുമാണ് ഷാജു മൊഴി നൽകിയത്. ചോദ്യം ചെയ്യലിന് ഒടുവിൽ ഷാജുവിനെ പൊലീസ് വിട്ടയച്ചു.
   First published:
   )}