യുപിയിൽ മാധ്യമ പ്രവർത്തകനു നേരെ വീണ്ടും ആക്രമണം; ഗുഡ്സ് പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയയാളെ പൊലീസ് മർദിച്ചു
യുപിയിൽ മാധ്യമ പ്രവർത്തകനു നേരെ വീണ്ടും ആക്രമണം; ഗുഡ്സ് പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയയാളെ പൊലീസ് മർദിച്ചു
ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. ധിമൻപൂരിൽ ഗുഡ്സ് തീവണ്ടി പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയ അമിത് ശർമ എന്ന മാധ്യമ പ്രവർത്തകനു നേരെയാണ് ആക്രമണം ഉണ്ടായത്.
ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിലുള്ള വാർത്ത നൽകിയതിന് പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിന് കഴിഞ്ഞ ദിവസമാണ് യുപി സർക്കാരിനെ സുപ്രീംകോടതി വിമർശിച്ചത്. ഇപ്പോഴിതാ മറ്റൊരു മാധ്യമ പ്രവർത്തകൻ ആക്രമണത്തിനിരയായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. ധിമൻപൂരിൽ ഗുഡ്സ് തീവണ്ടി പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാനെത്തിയ അമിത് ശർമ എന്ന മാധ്യമ പ്രവർത്തകനു നേരെയാണ് ആക്രമണം ഉണ്ടായത്. റെയിൽവെ പൊലീസാണ് ഇയാളെ മർദിച്ചത്.
സാധാരണ വേഷത്തിലെത്തിയ ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചതെന്നാണ് മാധ്യമ പ്രവർത്തകൻ പറഞ്ഞതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ക്യാമറ താഴെയിട്ടു. ഞാനതെടുക്കാൻ ശ്രമിച്ചപ്പോൾ അവരെന്നെ മർദിച്ചു. ചീത്ത വിളിച്ചു. വിലങ്ങുവെച്ചു. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും വായിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തു- മാധ്യമ പ്രവർത്തകൻ എഎൻഐയോട് പറഞ്ഞു.
മാധ്യമ പ്രവർത്തകനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി മുഴുവൻ തന്നെ ജയിലിലടച്ചതായും മാധ്യമ പ്രവർത്തകൻ പറയുന്നു. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യേഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
We have come across a video where a journalist has been beaten up & put up in a lock up. DGP UP OP Singh has ordered for immediate suspension of SHO GRP Shamli Rakesh Kumar & Const. Sanjay Pawar.
Strict punishment shall be accorded to policemen misbehaving with citizens.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.