മുംബൈ: ഭൂമാഫിയയ്ക്ക് എതിരേ നിരന്തരം വാർത്ത നൽകിയ മാധ്യമപ്രവർത്തകനെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തി. മഹാനഗരി ടൈംസ് എന്ന മറാഠി പത്രത്തിൽ പ്രവർത്തിച്ചിരുന്ന ശശികാന്ത് വാരിഷെ(48)യാണ് കൊല്ലപ്പെട്ടത്. കൊങ്കൺ മേഖലയിലെ രത്നഗിരിയിൽ ഭൂമാഫിയ സംഘം ജീപ്പിടിപ്പിച്ച് ശശികാന്തിനെ വലിച്ചിഴച്ചിരുന്നു.
സംഭവത്തിൽ പ്രതിയായ പാണ്ഡരിനാഥ് അംബേദ്കർ അറസ്റ്റിലായി. രത്നഗരിയിലെ റിഫൈനറി പദ്ധതിയെ നാട്ടുകാർ എതിർക്കുമ്പോള്‍ ഭൂമാഫിയ അടക്കം മറ്റൊരു സംഘം പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തി. ഇവർക്കെതിരെ നിരന്തരം വാർത്ത നൽകിയതാണ് കൊലപാതകത്തിന് പിന്നിൽ.
ശശികാന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തിങ്കളാഴ്ച രത്നഗിരിക്കടുത്ത് രാജാപുരിൽ വെച്ച് ജീപ്പ് ഇടിപ്പിച്ച ശേഷം ഏറെദൂരം വലിച്ചിഴച്ചുകൊണ്ടു പോയി. ഗുരുതരമായി പരിക്കേറ്റ ശശികാന്ത് കോലാപുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.