തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുത്തു. കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച എസ്.ഐ, പൊലീസുകാര്‍ എന്നിവരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മ്യൂസിയം സി.ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എ.ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.
കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്, ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ഡോക്ടര്‍മാരുടെ സംഘം ശ്രീറാമിന് അനാവശ്യ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തോയെന്നും സംഘം പരിശോധിക്കും. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ടെങ്കിലും രക്തസാമ്പിള്‍ യഥാസമയം പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇക്കാര്യവും സംഘം പരിശോധിക്കും. ഇതിനിടെ കൂടുതല്‍ പോലീസുകാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.
Also Read യുവാക്കളുടെ ഹരമായി മാറിയ ഓഫീസർ; വില്ലനായത് ഒറ്റ രാത്രികൊണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Journalist K.M. Basheer, Journalist K.M. Basheer death, K m basheer accident, Sriram venkitaraman, Sriram venkitaraman accident, Wafa Firos, Wafa Firoze, Wafa Firoze model, Who is Wafa Firoz?, Who is Wafa Firoze?