• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ട സംഭവം: കാറോടിച്ചത് ശ്രീറാമെന്ന് ദൃക്‌സാക്ഷി മൊഴി

അപകട സമയത്ത് താനാണ് കാർ ഓടിച്ചിരുന്നതെന്ന് ശ്രീറാം പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകിയിരുന്നു. എന്നാൽ അപകടം എങ്ങനെയാണ്  ഉണ്ടായതെന്ന് അറിയില്ലെന്നുമാണ്  പൊലീസിനോടു പറഞ്ഞത്.

news18
Updated: August 11, 2019, 8:07 AM IST
മാധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ട സംഭവം: കാറോടിച്ചത് ശ്രീറാമെന്ന് ദൃക്‌സാക്ഷി മൊഴി
ശ്രീറാം വെങ്കിട്ടരാമൻ
news18
Updated: August 11, 2019, 8:07 AM IST
തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്നു ദൃക്‌സാക്ഷി മൊഴി.  ജോബിയാണ്  പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി നിർണായക മൊഴി നൽകിയത്. താൻ  കാറോടിച്ചു പോകുന്നതിന്റെ എതിർ ദിശയിലാണ്  ശ്രീറാം ഓടിച്ച കാറെത്തിയതെന്നും മൊഴിയിൽ പറയുന്നു.

ശ്രീറാമിന്റെ കാർ അമിതി വേഗത്തിലാണ് എത്തിയത്. തന്റെ കാറിൽ ഇടിക്കുമെന്നു തോന്നിയപ്പോൾ വെട്ടിത്തിരിച്ചു. ഇതിനു പിന്നാലെയാണ് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അപകടശേഷം ഡ്രൈംവിങ് സീറ്റിൽ നിന്നാണ് ശ്രീറാം പുറത്തിറങ്ങിയത്. യുവതി പുറത്തിറങ്ങിയത് മറുഭാഗത്തു നിന്നാണെന്നും ശ്രീറാം മൊഴി നൽകി.

അപകട സമയത്ത് താനാണ് കാർ ഓടിച്ചിരുന്നതെന്ന് ശ്രീറാം പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകിയിരുന്നു. എന്നാൽ അപകടം എങ്ങനെയാണ്  ഉണ്ടായതെന്ന് അറിയില്ലെന്നുമാണ്  പൊലീസിനോടു പറഞ്ഞത്.

കാറിന്റെ സ്റ്റിയറിംങിൽ നിന്നുള്ള വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ചൊവ്വാഴ്ച ലഭിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ അസി. പൊലീസ് കമ്മിഷ്ണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

Also Read ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍; അപകടം നടന്നത് ഓര്‍മ്മയില്ലെന്ന് വാദം

First published: August 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...