• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

Rape | വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

രണ്ടു വര്‍ഷം മുമ്പ് പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ച ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിലായി. പാലക്കാട് സ്വദേശിയും കുസാറ്റിലെ മെക്കാനിക്കൽ വിഭാഗം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ കാളിദാസനാണ് പിടിയിലായത്. രണ്ടു വര്‍ഷം മുമ്പ് പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ച ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

    സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബസ് ജീവനക്കാരൻ അറസ്റ്റിൽ

    വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്.

    വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ചന്തു ശശി പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടി വിവരം വീട്ടുകാരോട് പറയുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോന്നിയിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

    നീതി വേണം; അച്ഛൻ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി

    പിതാവ് പീഡിപ്പിക്കുന്നതിന്റെ (Rape) ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നീതി വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി പീഡന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ (Social Media)പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അമ്പതുകാരനായ പിതാവ് അറസ്റ്റിലായി.

    സമസ്തിപൂരില റൊസേര എന്ന സ്ഥലത്തുള്ളയാളാണ് പ്രതി. അധ്യാപകനായ ഇയാൾ ഏറെ നാളായി മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പതിനെട്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തം അച്ഛന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ മകൾ ഒളിക്യാമറ ഉപയോഗിച്ചത്.

    Also Read-പൂർണ ഗർഭിണി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടമായി

    ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
    Published by:Anuraj GR
    First published: