ലക്നൗ: ഒൻപതുവയസുകാരിയെ പീഡനത്തിനിരയാക്കിയ കൗമാരക്കാരൻ അറസ്റ്റിൽ. യുപിയിലെ മഹോബയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ആണ് പീഡനത്തിനിരയായത്. പൊലീസ് പറയുന്നതനുസരിച്ച് കുട്ടിയുടെ അയൽവാസിയായ പതിമൂന്നുകാരനാണ് പ്രതി.
വെള്ളിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ഒപ്പം കളിക്കാനെന്ന വ്യാജേന അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ കുട്ടി അധികം വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്തു.
ശനിയാഴ്ചയോടെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണണന്നും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്നുമാണ് ചിത്രകൂട് എസിപി രാജേന്ദ്ര കുമാർ ഗൗതം അറിയിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.