News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 5, 2021, 11:36 AM IST
പൊലീസ് പറയുന്നതനുസരിച്ച് വളരെ അപകടകാരിയായ ഒരു ഗുണ്ടാസംഘമാണ് ഇയാൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം. കൊലപാതകശ്രമം, ഭീഷണി തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ സജീവമാണ്.
മുംബൈ: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ജുവനൈൽ പ്രതി പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേക്ക്. 2013 ലെ ശക്തി മിൽ കൂട്ടബലാത്സംഗ കേസ് പ്രതിയായ ആകാശ് ജാദവ് (25) എന്ന യുവാവാണ് ഇപ്പോൾ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. ജോലി ആവശ്യത്തിനായി സുഹൃത്തിനൊപ്പം ശക്തി മില്ലിൽ എത്തിയ ഫോട്ടോ ജേർണലിസ്റ്റ് കൂട്ട ബലാത്സംഗത്തിനിരയായ സംഭവം ഏറെ വിവാദം ഉയർത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു 22 കാരിയെ അഞ്ചംഗ സംഘം ബലാത്സംഗം ചെയ്തത്.
Also Read-
'മുൻകാല പാപങ്ങളുടെ പ്രായശ്ചിത്തം'; ബിജെപിയില്‍ ചേർന്ന ശേഷം വേദിയിൽ ഏത്തമിട്ട് മുൻ തൃണമുൽ നേതാവ്അന്ന് സംഘത്തിലുണ്ടായിരുന്ന ആകാശിനെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് അയച്ചു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ സ്വന്തമായി ഒരു ഗുണ്ടാസംഘം തന്നെ രൂപീകരിച്ച് വീണ്ടും കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് വളരെ അപകടകാരിയായ ഒരു ഗുണ്ടാസംഘമാണ് ഇയാൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം. കൊലപാതകശ്രമം, ഭീഷണി തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ സജീവമാണ്.
നിലവിൽ ഒരു യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആകാശ് അറസ്റ്റിലായിരിക്കുന്നത് ഇയാളുടെ അനുയായി അങ്കിത് നായിക് എന്നയാളും പിടിയിലായിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ' ജനങ്ങൾക്കിടയില്‍ ഭീതി പടർത്തി പ്രവർത്തിക്കുന്ന ഒരു ഗുണ്ടാസംഘത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിലുൾപ്പെട്ടവർ സ്ഥിരം കുറ്റവാളികളാണെന്ന് വ്യക്തമായതോടെ ഇവര്‍ക്കായി ഒരു കെണിയൊരുക്കി കുടുക്കുകയായിരുന്നു' ഡിസിപി അക്ബർ പത്താൻ പറയുന്നു.
Published by:
Asha Sulfiker
First published:
March 5, 2021, 11:36 AM IST