• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗണേഷ്‌കുമാറിന്റെ ആക്രമണത്തിനിരയായ യുവാവിനെതിരെ മാരകായുധം ഉപയോഗിച്ചതിന് കേസ്


Updated: June 14, 2018, 9:32 PM IST
ഗണേഷ്‌കുമാറിന്റെ ആക്രമണത്തിനിരയായ യുവാവിനെതിരെ മാരകായുധം ഉപയോഗിച്ചതിന് കേസ്

Updated: June 14, 2018, 9:32 PM IST
പത്തനാപുരം: കാറിന് സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവാവിനെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തിയ പൊലീസ് നപടി വിവാദത്തില്‍.

ഗണേഷ്‌കുമാറിന്റെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് അനന്തകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം അനന്തകൃഷ്ണനെ മാതാവിന്റെ മുന്നില്‍ വച്ച് ആക്രമിച്ചെന്ന പരാതിയില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കുമെതിരെ കൈ ഉപയോഗിച്ച് മര്‍ദിച്ചെന്ന നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അനന്തകൃഷ്ണനു പുറമെ മാതാവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

അനന്തകൃഷ്ണന്‍ കാറിന്റെ ലിവര്‍ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എം.എല്‍.എയുടെ ഡ്രൈവര്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്ന് അനന്തകൃഷ്ണന്റെ അമ്മ ആരോപിച്ചു.

മരണവീട്ടിലേക്ക് താന്‍ ലിവറുമായല്ല പോയതെന്നും നീതി ലഭിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.
First published: June 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍