നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പാലത്തായി ബാല പീഡനം: പ്രതിയെ പിടികൂടാത്തത് ഗുരുതര കൃത്യവിലോപം; കർശന നിർദേശം നൽകിയെന്ന് മന്ത്രി കെ.കെ.ശൈലജ

    പാലത്തായി ബാല പീഡനം: പ്രതിയെ പിടികൂടാത്തത് ഗുരുതര കൃത്യവിലോപം; കർശന നിർദേശം നൽകിയെന്ന് മന്ത്രി കെ.കെ.ശൈലജ

    പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണ്. ഇക്കാര്യം ഡിജിപിയെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    കെ.കെ ശൈലജ

    കെ.കെ ശൈലജ

    • Share this:
      കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയായ ബിജെപി നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി മന്ത്രി കെ.കെ.ശൈലജ. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനാകാത്തത് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രതിയെ പിടികൂടാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

      You may also like:COVID 19| 'ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ് [NEWS]COVID 19| 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]

      കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ പൊതുജനങ്ങളുമായി സംവദിക്കവെയാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. ഒരുമാസമായിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഗുരുതര കൃത്യവിലോപം തന്നെയാണ്. . പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അടിയന്തരമായി ഇയാളെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണ്. ഇക്കാര്യം ഡിജിപിയെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

      കെ.കെ.ശൈലജയുടെ മണ്ഡലത്തിൽ തന്നെയാണ് പീഡന സംഭവം അരങ്ങേറിയത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  കുട്ടിയുടെ അധ്യാപകൻ കൂടിയായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാൽ ഒരുമാസം ആയിട്ടും ഇതുവരെ അറസ്റ്റ് ഉണ്ടാകാത്തതിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയക്കുകയും ചെയ്തിരുന്നു.

      Published by:Asha Sulfiker
      First published: