നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗികപീഡനശ്രമം എതിർത്തതിന് കൊല; കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

  ലൈംഗികപീഡനശ്രമം എതിർത്തതിന് കൊല; കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

  ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണമായത്. കടയ്ക്കാവൂർ സ്വദേശിയായ വീട്ടമ്മ ശാരദ 2016 ഡിസംബർ 9 നാണ് കൊല്ലപ്പെട്ടത്.

  Manikantan

  Manikantan

  • Share this:
  തിരുവനന്തപുരം: കടയ്ക്കാവൂർ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മണികണ്ഠൻ കുറ്റക്കാരനെന്ന് കോടതി. പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണമായത്. കടയ്ക്കാവൂർ സ്വദേശിയായ വീട്ടമ്മ ശാരദ 2016 ഡിസംബർ 9 നാണ് കൊല്ലപ്പെട്ടത്.

  കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനാണ് കേസിലെ പ്രതി. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ടു കുറ്റങ്ങളും തെളിഞ്ഞു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.

  കൊല്ലപ്പെട്ട ശാരദ ഭർത്താവിൻ്റെ മരണ ശേഷം  ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് എതിർത്ത ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അപ്പോൾ  പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

  ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 32 സാക്ഷികൾ, 49 രേഖകൾ, 21 തൊണ്ടി മുതലുകൾ എന്നിവയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

  ലൈംഗിക ബന്ധത്തിനുശേഷം കൊല: കൈനകരിയിലെ അനിതയുടെ അമ്മ കൊല്ലപ്പെട്ടതും പ്രണയകലഹത്തെ തുടർന്ന്

  കൈനകരിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് പുന്നപ്ര ഗ്രാമം. പ്രണയകലഹത്തിന്‍റെ പേരിൽ അനിതയുടെ കുടുംബത്തിലെ രണ്ടാമത്തെ കൊലപാതകമാണിത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് അ​നി​ത​യു​ടെ സ​ഹോ​ദ​രന്‍റെ പ്ര​ണ​യബന്ധത്തെ തുടർന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ അ​നി​ത​യു​ടെ മാ​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു. പട്ടാപ്പകൽ നാടിനെ നടുക്കിയ അന്നത്തെ സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. അതേ ദിവസം തന്നെ അനിതയുടെ സഹോദരൻ സ്നേഹിച്ചിരുന്ന പെൺകുട്ടി തൂങ്ങിമരിക്കുകയും ചെയ്തു.

  Also Read- ലൈംഗികബന്ധത്തിനിടെ കഴുത്ത് ഞെരിച്ചു; മരിച്ചെന്നു കരുതി ആറ്റിൽ തള്ളി; ഓണ്‍ലൈൻ ഭക്ഷണം വാങ്ങി പൊലീസ് പിടിയിൽ

  നഴ്സിങ് വിദ്യാർഥിയായിരിക്കെ പ്രണയ വിവാഹം കഴിച്ച അനിത, രണ്ടു കുട്ടികൾ ആയ ശേഷമാണ് പ്രബീഷുമായി അവിഹിതബന്ധത്തിൽ പെടുന്നത്. ഒടുവിൽ ഭർത്താവ് അനീഷിനെയും കുട്ടികളെയും ഉപേക്ഷിച്ച് അനിത, പ്രബീഷിനൊപ്പം പോയി. രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം അനിത ഗർഭിണിയായി. അതിനിടെയാണ് പ്രബീഷ് കൈനകരി സ്വദേശിനിയായ രജനിയുമായി അടുക്കുന്നത്. ഇവരുടെ അടുപ്പമാണ് ഇപ്പോൾ അനിതയുടെ കൊലപാതകത്തിൽ കലാശിച്ചത്. ആറു മാസം ഗർഭിണിയായിരിക്കെയാണ് അനിത കൊല്ലപ്പെടുന്നത്. പ്രബീഷും രജനിയും ചേർന്ന് കഴുത്തുഞെരിച്ചശേഷം അനിതയെ ആറ്റിൽ തള്ളുകയായിരുന്നു. മൂന്നുപേരും ചേർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷമായിരുന്നു കൊലപാതകം നടന്നത്.
  Published by:Anuraj GR
  First published:
  )}