തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ പ്രതികൾക്ക് കുരുക്കായി ഇരയുടെ മകന്റെ മൊഴി. പ്രതികൾ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് അഞ്ചു വയസുകാരൻ പൊലീസിന് മൊഴി നൽകി.
ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്രതികൾ യുവതിയെ എത്തിച്ചപ്പോൾ മൂത്തമകനും ഒപ്പമുണ്ടായിരുന്നു. ഇവിടെ വെച്ച് അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു എന്നും പ്രതികൾ തന്നെ തള്ളിയിട്ട ശേഷം മർദിച്ചുമെന്നാണ് മകന്റെ മൊഴി. ഇതോടെ സംഘത്തിലുൾപ്പെട്ട 7 പേരിൽ നാല് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പും ചുമത്തി.
മൻസൂർ, അക്ബർ ഷാ, അർഷദ്, നൗഫൽ എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്. കൂട്ട ബലാത്സംഗ കേസിൽ മുഖ്യ പ്രതികളിലൊരാൾ കൂടിയായ നൗഫലിനെ ഇതുവരെ പിടികൂടിയിട്ടില്ല.
യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകൾ കണ്ടെത്തിയതും, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടും ബലാത്സംഗം നടന്നതിന് തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി ആറ്റിങ്ങൽ ഡി വൈ എസ് പി എസ് വൈ സുരേഷ് പറഞ്ഞു.യുവതിയുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നടപടി.
കസ്റ്റഡിയിലായിരുന്ന മനോജിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. യുവതിയെ ബലംപ്രയോഗിച്ച് ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോയതിലടക്കം മനോജിന്റെ പങ്ക് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം കാരക്കോണത്തുള്ള ജയിൽ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.