• HOME
  • »
  • NEWS
  • »
  • crime
  • »
  • Balabhaskar | അപകടത്തിന് മുൻപ് ബാലഭാസ്കർ സഞ്ചരിച്ച കാർ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാം; സിബിഐയ്ക്ക് നൽകിയ മൊഴിയിൽ സോബി ജോർജ് 

Balabhaskar | അപകടത്തിന് മുൻപ് ബാലഭാസ്കർ സഞ്ചരിച്ച കാർ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാം; സിബിഐയ്ക്ക് നൽകിയ മൊഴിയിൽ സോബി ജോർജ് 

സോബിയുടെ മൊഴി പ്രകാരം അപകടം നടക്കുന്നതിന് മുൻപ് പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്നോവ കാറിലുണ്ടായിരുന്നവരെ മറ്റ് രണ്ട് കാറിലെത്തിയ സംഘം അക്രമിച്ചു. ഇന്നോവ കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു

ബാലഭാസ്കറും കുടുംബവും

ബാലഭാസ്കറും കുടുംബവും

  • Share this:
തിരുവനന്തപുരം: ബാലഭാസ്കർ അപകടത്തിൽപെട്ട ദിവസം ഇന്നോവ കാർ അക്രമിക്കുപ്പെട്ടത് കണ്ടെന്ന  മൊഴിയുമായി കലാഭവൻ സോബി ജോർജ്. മംഗലപുരം പെട്രോൾ പമ്പിന് മുന്നിൽ ബാലഭാസ്കറിന്റെ ഇന്നോവ കാറാകാം ആക്രമിക്കപ്പെട്ടെതെന്നാണ് സോബി ജോർജ് മൊഴി സിബിഐയ്ക്ക് നൽകിയത്. കേസിലെ സാക്ഷികളുമായി സിബിഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്തു.

സോബിയുടെ മൊഴി പ്രകാരം അപകടം നടക്കുന്നതിന് മുൻപ് പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്നോവ കാറിലുണ്ടായിരുന്നവരെ മറ്റ് രണ്ട് കാറിലെത്തിയ സംഘം അക്രമിച്ചു. ഇന്നോവ കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു. ഇത് ബാലഭാസ്കർ സഞ്ചരിച്ച കാറാണെന്നാണ് സോബിയുടെ സംശയം. തുടർന്ന് കാർ പെട്രോൾ പമ്പിന് മുന്നിൽ നിന്ന് പോയി. അതിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടത്.

പക്ഷേ അവിടെ കാർ നിർത്താൻ അനിവദിച്ചില്ല. ബൈക്കിൽ എത്തിയ സംഘം തന്നെ ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു. തന്റെ വണ്ടി പിന്തുടരുന്നത് തിരിച്ചറിഞ്ഞതിനാൽ മറ്റൊരുവഴിയിലൂടെ പോയി ഒരു മണിക്കൂറോളം ഒളിച്ച് കിടന്നു. ആ സ്ഥലത്തും സോബിയുമായി പോയി പൊലീസ് തെളിവെടുത്തു.
ക്രൈംബ്രാഞ്ചിന് ഇക്കാര്യം മൊഴിനൽകാത്തത് അവർ അനുവദിക്കാത്തതുകൊണ്ടാണെന്നും, മറ്റ് രണ്ട് കാര്യങ്ങൾ കൂടി വെളിപ്പെടുത്താനുണ്ടെന്നും സോബ് ജോർജ് പറഞ്ഞു.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
സോബി ജോർജിന്റെ ചില മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് സിബിഐ നിഗമനം. കേസിലെ മറ്റ് സാക്ഷികളായ കെഎസ്ആർടിസി ഡ്രൈവർ, സി. അജി, മംഗലപുരം  പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ എന്നിവരുടെയും മൊഴി സിബിഐ രേഖപ്പെടുത്തി.
Published by:Anuraj GR
First published: