• HOME
  • »
  • NEWS
  • »
  • crime
  • »
  • KALAMASSERY GUN CASE 19 PRIVATE SECURITY AGENCY EMPLOYEES ARRESTED IN KOCHI JS TV

കളമശേരി തോക്ക് കേസ്: 19 സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കൂടുതലുണ്ടെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കൂടുതലുണ്ടെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കൂടുതലുണ്ടെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

  • Share this:
കൊച്ചി: കളമശേരിയില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരില്‍ നിന്നും തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍. തോക്കുകള്‍ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജമ്മു കശ്മീരിലെ രജൗരിയില്‍ നിന്നാണെന്ന് തോക്കുകള്‍ കേരളത്തില്‍ എത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്എസ് വിയുടെ എറണാകുളം ഇടപ്പള്ളിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത പത്തൊമ്പത് തോക്കുകള്‍ക്കും മതിയായ രേഖകളിലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് 19 പേരുടെയും അറസ്റ്റ്. ജമ്മു കശ്മീരിലെ രജൗരിയില്‍ നിന്നാണ് തോക്കുകള്‍ കേരളത്തിലെത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 17 സിംഗിള്‍ ബാരല്‍ തോക്കുകളും 2 ഡബിള്‍ ബാരല്‍ തോക്കുകളുമാണ് പോലീസ് പിടിച്ചെടുത്തത്. തോക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് രജൗരി എഡിഎമ്മിനും എറണാകുളം എ ഡി എമ്മിനും കളമശ്ശേരി പോലീസ് കത്ത് നല്‍കിയിരിക്കുകയാണ്. ഫാക്ടറി നിര്‍മ്മിത തോക്കുകളാണെങ്കിലും ഇവ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമീക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.സംഭവത്തില്‍ രജൗരി സ്വദേശിയായ എസ് എസ് വിയുടെ സൂപ്പര്‍വൈസര്‍ വിനോദ് ശര്‍മയെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാളെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

തോക്കുകള്‍ എത്തിച്ചത് ജമ്മു കശ്മീരിലെ രജൗരിയില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം എ ഡി എം രജൗരി എ ഡി എം മുമായി ബന്ധപ്പെട്ടു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ ആയുധ നിരോധന നിയമപ്രകാരം കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു . ഇന്നലെയാണ് സെക്യൂരിട്ടി സ്ഥാപനത്തിന്റെ തിരുവനന്തപുരം കൊച്ചി ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറെയും കളമശ്ശേരി പോലീസ് ചോദ്യം ചെയ്തു.

തിരുവനന്തപുരം കരമനയില്‍ നിന്ന് 5 കള്ളതോക്കുകള്‍ പിടികൂടിയതിന്റെ തുടര്‍ച്ചയായാണ് കളമശ്ശേരിയില്‍ റെയ്ഡ് നടത്തിയത്. പിടികൂടിയ 19 തോക്കുകളുടെയും രേഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. ഫാക്ടറി നിര്‍മ്മിത തോക്കുകളാണെങ്കിലും ഇവ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരാണെങ്കിലും തോക്കുകള്‍ ഇവരുടെ സ്വന്തമാണെന്നാണ് വിവരം. സ്വകാര്യ സുരക്ഷ ജീവനക്കാര്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.

സംസ്ഥാനത്ത് സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കൂടുതലുണ്ടെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ പരിശോധന വരും ദിവസങ്ങളില്‍ നടത്താനാണ് സാധ്യത. സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കൊണ്ടു നടക്കുന്നതും ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലുണ്ട്. ഇവ എത്തുന്നത് വലിയ രീതിയിലുള്ള പരിശോധനകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ്. ഇവിടെയെത്തുന്ന തോക്കുകള്‍ മറ്റാര്‍ക്കെങ്കിലും ഇവര്‍ നല്‍കുന്നുണ്ടോ എന്ന കാര്യവും അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉണ്ട്.
Published by:Jayashankar AV
First published:
)}