• HOME
  • »
  • NEWS
  • »
  • crime
  • »
  • കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

    ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്തു.

    2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.

     കുടുംബവഴക്കില്‍ മധ്യസ്ഥതയ്‌ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; പോക്‌സോ കേസ് ഫയല്‍ ചെയ്ത് ഇരുഭാഗക്കാരും

    നെടുങ്കണ്ടം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ മധ്യസ്ഥതയ്‌ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ഏറ്റുമുട്ടല്‍ ചെന്നെത്തിയത് ഇരുഭാഗക്കാരും പോക്‌സോ കേസ് ഫയല്‍ ചെയ്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇരുവിഭാഗവും നല്‍കിയത്.

    യുവാവിന്റെ അച്ഛന്‍ മകന്റെ ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് ഒരു പരാതി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ ബന്ധുവിനെതിരെ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Karthika M
    First published: