• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍

POCSO | കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍

കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ (62) ആണ് പിടിയിലായത്. ചേര്‍ത്തല നഗരസഭ പരിധിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ സെന്റ് മാര്‍ട്ടിന്‍ പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍.

    കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയുടെ വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് ഇയാള്‍ കളരി പരിശീലനം നടത്തിയിരുന്നതായി ചേര്‍ത്തല പൊലീസ് വ്യക്തമാക്കി.

    Also Read-Arrest | സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; യുവാവ് അറസ്റ്റിൽ

    ഊമയായി അഭിനയിച്ച് ഭിക്ഷതേടിയെത്തി കുഞ്ഞിനെ എടുത്തോടി; നാടോടി സ്ത്രീ പിടിയില്‍

    പത്തനംതിട്ട: സംസാശേഷി ഇല്ലെന്ന് അഭനയിച്ച് ഭിക്ഷതേടിയെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നടോടി സ്ത്രീ പിടിയില്‍. പത്തനംതിട്ട ഏനാദിമംഗലത്ത് നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ഭിക്ഷ തേടിയെത്തിയ സ്ത്രീ വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുകയായിരുന്നു.

    Also Read-Arrest | ഭാര്യാമാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    സംഭവ സമയത്ത് അമ്മ വീടിനുള്ളിലും അച്ഛന്‍ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിലുമായിരുന്നു. പണിയായുധം എടുക്കാനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി ഒരു സ്ത്രീ ഓടുന്ന അച്ഛന്‍ കണ്ടത്. ബഹളമുണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് അവര്‍ ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

    നാട്ടുകാര്‍ പിടികൂടിയപ്പോള്‍ സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ചെങ്കിലും ഇവര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
    Published by:Jayesh Krishnan
    First published: