• HOME
  • »
  • NEWS
  • »
  • crime
  • »
  • KALIYIKKAVILA MURDER CASE ANOTHER ACCUSED ARRESTED

കളിയിക്കാവിള കൊലപാതകം: ഒരു പ്രതി കൂടി പിടിയിൽ 

മുഖ്യ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ തമിഴ്നാട് രാമനാഥപുരം സ്വദേശി ഷെയ്ക്ക് ദാവൂദാണ് പിടിയിലായത്

News18 Malayalam

News18 Malayalam

  • Share this:
കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒരു പ്രതി കൂടി പൊലീസിന്റെ വലയിലായിരിക്കുന്നത്. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷെയ്ക്ക് ദാവൂദാണ് പിടിയിലായത്. മുഖ്യ പ്രതികളായ അബ്ദുൽ ഷമീമും തൗഫീഖും പിടിയിലായതിന് ശേഷം ഒളിവിലായിരുന്ന ഷെയ്ക്ക് ദാവൂദിനെ രാമനാഥപുരത്തെ ഒരു മത്സൃ മാർക്കറ്റിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ ഇയാളാണ് തങ്ങൾക്ക് കൊലപാതകം നടത്തുന്നതിനുള്ള
സാമ്പത്തിക സഹായം നൽകിയതെന്ന് അബ്ദുൽ ഷമീമും തൗഫിഖും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.  അബ്ദുൽ ഷമീമിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഷെയ്ക്ക് ദാവൂദ് കൊലപാതകത്തിന് മുൻപ് ആവശ്യമായ പണം നിക്ഷേപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നത്. അബ്ദുൽ ഷമീമും തൗഫീഖും അംഗങ്ങളായ തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണോ പിടിയിലായ ഷെയ്ക്ക് ദാവൂദ് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Also Read- കണ്ണൂരിൽ മാവോയിസ്റ്റുകളെ വിമർശിച്ച് പോസ്റ്ററുകൾ; ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പരിഹാസം

ഒപ്പം ഇയാൾക്ക് ഭീകര സംഘടനയായ ഐ എസ്സുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഇയാളുടെ സ്വദേശമായ രാമനാഥപുരത്ത് നടത്തിയ അന്വേഷണത്തിലും മുഖ്യ പ്രതികൾ നൽകിയ മൊഴിയിലും ഇത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതിനാൽ ഇയാൾക്കെതിരെയും ഉടൻ യു എ പി എ ചുമത്തിയേക്കും.

നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യു എ പി എ ചുമത്തിയിരുന്നു. കളിയിക്കാവിള കൊലപാതക കേസിൽ തീവ്രവാദ ബന്ധം തെളിഞ്ഞതോടെ കേസ് അന്വേഷണം എൻ ഐ എ ക്ക് വിടാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ഉടൻ എൻ ഐ എ ഏറ്റെടുക്കും.
First published:
)}