• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമ്പകക്കാനം കൂട്ടക്കൊല; പ്രതിപ്പട്ടികയില്‍ അടിമലിയിലെ മന്ത്രവാദിയും


Updated: August 8, 2018, 11:20 PM IST
കമ്പകക്കാനം കൂട്ടക്കൊല; പ്രതിപ്പട്ടികയില്‍ അടിമലിയിലെ മന്ത്രവാദിയും

Updated: August 8, 2018, 11:20 PM IST
തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതികള്‍. കേസിലെ പ്രധാന പ്രതിയായ അനീഷും പൊലീസ് വലയിലായതോടെയാണ് കൊല്ലപ്പെട്ട കൃഷ്ണനുമായി പ്രതികള്‍ക്കുണ്ടായിരുന്ന ഇടപാടുകള്‍ പുറത്തുവന്നത്. ഇതിനിടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് പൊലീസ് അറിച്ചു.

കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക് വേണ്ടി പൂജ നടത്തിയ അടിമാലി സ്വദേശിയായ മന്ത്രവാദിയും സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളെയും പ്രതികളാക്കാനാണ് തീരുമാനം. കൊല്ലപ്പെട്ട കൃഷ്ണനില്‍ നിന്ന് കൈവശപ്പെടുത്തിയ താളിയോലകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കാനുണ്ട്.

മന്ത്രവാദം നടത്തുന്നതിനാണ് അനീഷ് കൃഷ്ണന്റെ വീട്ടില്‍ ആദ്യമായെത്തിയത്. വിവാഹം നടക്കാനും വീട് വയ്ക്കാനുമായിരുന്നു മന്ത്രവാദം. കൃഷ്ണകുമാര്‍ എന്ന പരിചയക്കാരന്‍ വഴിയാണ് അനീഷ് കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലെത്തിയത്.

ഇക്കാലയളവില്‍ കൃഷ്ണന്‍ അനീഷില്‍ നിന്ന് 30000 രൂപ കൈക്കലാക്കി. കൂടാതെ മറ്റു മന്ത്രവാദികളില്‍ നിന്ന് അനീഷ് പഠിച്ച പല മന്ത്രവാദ വിദ്യകളും കൃഷ്ണന്‍ അപഹരിച്ചു. കൃഷ്ണന്‍ ചൂഷണം തുടര്‍ന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അനീഷ് മൊഴി നല്‍കി. കൃഷ്ണനെ കൊലപ്പെടുത്തി മന്ത്രവാദശക്തിയും സ്വത്തും സ്വന്തമാക്കുകയുമായിരുന്നു ലക്ഷ്യം. അടിമാലി സ്വദേശിയായ മന്ത്രവാദിയുടെ ഉപദേശവും കൊലയ്ക്ക് പ്രേരണയായി.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സുഹൃത്തും കേസില്‍ പ്രതിയാകും. മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസം വനത്തിലൊളിച്ച അനീഷ് നേര്യമംഗലത്തെ ബന്ധുവീട്ടിലെത്തിയപ്പോളാണ് പൊലീസ് പിടികൂടിയത്. കൂടുതല്‍ പേര്‍ കൊലയ്ക്ക് പിന്നില്‍ സംശയമുണ്ടെന്നും ഇടുക്കി എസ്.പി വ്യക്തമാക്കി.

 

 
First published: August 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍