നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച BJP നേതാവായ അധ്യാപകൻ ഒളിവിൽ

  നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച BJP നേതാവായ അധ്യാപകൻ ഒളിവിൽ

  പ്രതി മുമ്പും കുട്ടികളോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു

  bjp leader

  bjp leader

  • Share this:
  കണ്ണൂർ പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പാലത്തായി യു പി സ്കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജനാണ് പ്രതി.

  കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്.

  ജനുവരി 15 നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
  You may also like:'COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി
  [PHOTO]
  COVID 19| പരീക്ഷകൾ മാറ്റാത്തതും ബാറുകൾ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി: K സുരേന്ദ്രൻ [NEWS]
  കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപെട്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. കുട്ടി പീഡനത്തിന് ഇരയായി എന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ വ്യക്തമായി. പ്രതി മുമ്പും കുട്ടികളോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു.
  Published by:user_49
  First published:
  )}