നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കതിരൂര്‍ ബോംബ് സ്ഫോടനം: സി.പി.എം പ്രവർത്തകൻ പിടിയിൽ; കസ്റ്റഡിയിലുള്ളത് സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ പ്രതി

  കതിരൂര്‍ ബോംബ് സ്ഫോടനം: സി.പി.എം പ്രവർത്തകൻ പിടിയിൽ; കസ്റ്റഡിയിലുള്ളത് സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ പ്രതി

  ബോംബ് നിർമ്മാണത്തിന് കാവൽ നിന്ന ആളാണ് പിടിയിലായത്

  • Share this:
   കണ്ണൂര്‍: കതിരൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്ന്യം സ്വദേശിയും  സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയുമായ അശ്വന്ത് (22)ആണ് പിടിയിലായത്. ബോംബ് പൊട്ടിയപ്പോൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടയാളാണ് അശ്വന്ത്. ഇയാൾ ബോംബ് നിർമ്മാണത്തിന് കാവൽ നിന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. കതിരൂര്‍ സി.ഐയാണ് പിന്നീട് ഇയാളെ പിടികൂടിയത്.

   വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ റോഡില്‍ തെക്കേ തയ്യിലില്‍ ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മാഹി ചൂടിക്കോട്ട സ്വദേശി കുട്ടു എന്ന റിനീഷ് (33), ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജൂട്ടി (36), അഴിയൂര്‍ സ്വദേശി ധീരജ് (34) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്. റിനീഷിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നിട്ടുണ്ട്. സജൂട്ടിക്ക് കണ്ണിനാണ് പരിക്ക്. ടി പി കേസിലെ മുഖ്യപ്രതിയായ കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂർ സ്വദേശിയായ റിനീഷ്. സജിലേഷ് വ്യാജപ്പേരിലാണ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാൾ ഒരു കൊലപാതക ശ്രമക്കേസ് പ്രതിയാണ്. സംഭവസ്ഥലത്തുനിന്ന്  13 സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തു.

   നാടന്‍ബോംബ് നൂലുപയോഗിച്ച് കെട്ടിമുറുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ആറംഗസംഘമാണ് ബോംബ് നിര്‍മിച്ചിരുന്നത്. മൂന്നുപേര്‍ പുഴയിലൂടെ രക്ഷപ്പെടുകയായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}