• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

news18india
Updated: May 30, 2018, 10:09 PM IST
കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
news18india
Updated: May 30, 2018, 10:09 PM IST
കണ്ണൂര്‍: കാഞ്ഞിരക്കൊല്ലി വിനോദ സഞ്ചാര കേന്ദ്രത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ശശിപ്പാറയിലെത്തിയ കമിതാക്കളെയാണ് ഇന്ന് വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാപ്പിനിശ്ശേരി സ്വദേശികളായ അശ്വതി, കമല്‍കുമാര്‍ എന്നിവരാണ് മരിച്ചെതന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും ശശിപ്പാറയുടെ മുകളില്‍ നിന്ന് കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം.

അശ്വതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വളപ്പട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വതിയെ കണ്ടെത്താനുളള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജഡം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇരിട്ടിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിനോദ സഞ്ചാര മേഖലാണ് കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ. ചെങ്കുത്തായ ഇവിടേക്ക് ജീപ്പുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ അശ്വതിയും കമല്‍ കുമാറും ഇരുന്നൂറ് അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. ശശിപ്പാറയ്ക്ക് താഴെ ഉടമസ്ഥനില്ലാതെ ബൈക്ക് കണ്ടെത്തിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമിതാക്കളുടെ ജഡം കൊക്കയില്‍ മരത്തില്‍ ഉടക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Loading...
ഇരുവരും ശരീരം പരസ്പരം ഷോള്‍ ഉപയോഗിച്ച് കെട്ടിയ ശേഷമാണ് താഴേക്ക് ചാടിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കൊക്കയില്‍ നിന്ന് പുറത്തെത്തിച്ച ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

കമിതാക്കളുടെ ആത്മഹത്യക്ക് പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പയ്യാവൂര്‍
പൊലീസ് പറഞ്ഞു.
First published: May 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍