ഇന്റർഫേസ് /വാർത്ത /Crime / പത്തനംതിട്ടയിൽ യുവതിക്കുനേരെ ഭർത്താവിന്‍റെ ആസിഡാക്രമണം; കണ്ണൂർ സ്വദേശി പിടിയിൽ

പത്തനംതിട്ടയിൽ യുവതിക്കുനേരെ ഭർത്താവിന്‍റെ ആസിഡാക്രമണം; കണ്ണൂർ സ്വദേശി പിടിയിൽ

Acid attack

Acid attack

ആസൂത്രിതമായാണ് ബിനീഷ് പ്രീജയെ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

  • Share this:

പത്തനംതിട്ട: ഭർത്താവ് നടത്തിയ ആസിഡാക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട പെരുനാട് സ്വദേശി പ്രീജയ്ക്കുനേരെയാണ് ആസിഡാക്രമണം ഉണ്ടായത്. മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രീജയുടെ ഭർത്താവ് ബിനീഷ് ഫിലിപ്പിനെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ കുറച്ചുകാലമായി പ്രജീയും ബിനീഷും തമ്മിൽ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് കൈയിൽ കരുതിയിരുന്ന ആസിഡ് ബിനീഷ് പ്രീജയുടെ മുഖത്തും ശരീരത്തും ഒഴിച്ചത്.

രാവിലെ വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. തുടർന്ന് ജോലിക്കു പോയ പ്രീജയെ അവിടെയെത്തിയാണ് ബിനീഷ് ആക്രമിച്ചത്. ആസൂത്രിതമായാണ് ബിനീഷ് പ്രീജയെ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ജോലി സ്ഥലത്തുനിന്ന് പ്രീജയെ വലിച്ചിറക്കിയസേഷമാണ് ബിനീഷ് ആസിഡാക്രമണം നടത്തിയത്.

ആസിഡാക്രമണത്തിൽ ഗുരുതരായി പൊള്ളലേറ്റ പ്രീജയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബിനീഷ് തടഞ്ഞുവെച്ചത്. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി ബിനീഷിനെ കൈമാറുകയായിരുന്നു. ഇതിനിടെ പ്രീജയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബിനീഷ് കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

First published:

Tags: Acid attack, Crime news, Estranged wife, Kannur man arrested, Pathanamthitta