നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രാജ്യവ്യാപകമായി മോഷണം; ബംഗ്ലാദേശി കൊള്ളസംഘ തലവനെ കണ്ണൂർ പൊലീസ് വിദഗ്ദമായി പിടികൂടി

  രാജ്യവ്യാപകമായി മോഷണം; ബംഗ്ലാദേശി കൊള്ളസംഘ തലവനെ കണ്ണൂർ പൊലീസ് വിദഗ്ദമായി പിടികൂടി

  മുഹമ്മദ് ഇലാഷ് ശിക്കാരിെയെ പിടികൂടിയത് കണ്ണൂരിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കവർച്ച നടത്തിയ കേസിൽ

  • Share this:
  കണ്ണൂർ: കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഇലാഷ് ശിക്കാരി കൊള്ളസംഘത്തിന്റെ തലവനാണെന്ന് പോലീസ്. ബംഗ്ലാദേശ് അതിർത്തിയായ ബഷീർഹട്ടിൽ പിടിയിലായ ഇയാളെ കണ്ണൂരിലെത്തിച്ചു.

  മാധ്യമപ്രവർത്തകനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മറ്റൊരു പ്രതി മാണിക് സർദർ കാക്കനാട് ജയിലിലേക്ക് മാറ്റുന്നതിന് ഇടയിൽ ചാടി പോകാൻ ശ്രമിച്ചിരുന്നു. ഇയാൾ ബംഗ്ലാദേശിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മനസ്സിലാക്കിയ പൊലീസ് അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് കേസിനെ സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിരുന്നു. സർദറിനെ കേരളത്തിൽ വച്ച് തന്നെ വീണ്ടും പിടികൂടിയെങ്കിലും അയാൾക്കുവേണ്ടി അതിർത്തിയിൽ നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന മുഹമ്മദ് ഇലാഷ് ഷിക്കാരി പിടിയിലായത്.

  Also read: Corona Virus: ജേക്കബ് വടക്കഞ്ചേരിയുടെ വെല്ലുവിളിക്കെതിരെ ഡോക്ടർമാർ; നടപടി വേണമെന്ന് ആവശ്യം

  ബംഗ്ളാ നൈറ്റ് റോബേഴ്സ് എന്ന കൊള്ള സംഘത്തിന് രാജ്യമെമ്പാടും നിരവധി കവർച്ചാ കേസുകളിൽ ബന്ധമുണ്ട്. ഇന്ത്യയിലേക്ക് കടന്ന് തീവണ്ടി മാർഗം വിവിധ നഗരങ്ങളിൽ എത്തി റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകളിൽ കവർച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി. അതിക്രൂരമായി വീട്ടു ഉടമസ്ഥരെ മർദ്ദിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതിനുശേഷമാണ് സംഘം കവർച്ച നടത്തുക. കർണാടകയിലും മധ്യപ്രദേശിലും ഡൽഹിയുടെ വിവിധഭാഗങ്ങളിൽ കവർച്ച കേസുകളിൽ മുഹമ്മദ് ഇല്യാസ് ശിക്കാരി പ്രതിയാണ്. ചില ഇടങ്ങളിൽ കൊലക്ക് ശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്.

  2018 ആഗസ്റ്റിലാണ് കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും കുടുംബത്തെയും മർദ്ദിച്ചവശനാക്കി കെട്ടിയിട്ട് കവർച്ച നടത്തിയത്. കേസിൽ ഇതോടെ നാലു പേർ പൊലീസ് പിടിയിലായി. ബാക്കി രണ്ടു പേർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവം നടന്ന ആദ്യഘട്ടത്തിൽ തന്നെ കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള സംഘമാണ് പോലീസിനെ വ്യക്തമായിരുന്നു. കണ്ണൂർ ഡിവൈ എസ് പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് പ്രതികളെ കുടുക്കിയത്.

  മറ്റു കേസുകളിൽ പ്രതികളായി ബംഗ്ലാദേശികളുടെ തടവിലാക്കുന്നതിന് മുൻപുള്ള ഫോൺ രേഖകൾ പരിശോധിച്ചാണ് പോലീസ് കേസിന് തുമ്പ് ഉണ്ടാക്കിയത്. അതിലേതെങ്കിലും നമ്പറിലേക്ക് കണ്ണൂരിൽ നിന്നും സംഭവദിവസം ഫോൺ ചെയ്തിട്ട് ഉണ്ടോ എന്നാണ് പൊലീസ് അന്വേഷിച്ചത്. പത്തുലക്ഷത്തിലധികം ഫോൺ നമ്പറുകൾ പരിശോധിച്ചതിൽ ഒരു നമ്പറിന് സംബന്ധിച്ച് സംശയം ഉദിച്ചു.

  സംശയമുള്ള നമ്പറിന് ഉടമയെ തേടി കണ്ണൂർ പൊലീസ് ബംഗ്ലാദേശ് അതിർത്തിയിൽ എത്തി. അയ്യാൾക്ക് കവർച്ചയുമായി ബന്ധമുണ്ടായിരുന്നില്ല. പക്ഷേ കണ്ണൂരിൽ നടന്ന കൊള്ളയെയെക്കുറിച്ച് അയാൾക്കറിയാമായിരുന്നു. എന്നാൽ പ്രതികളെ ബംഗ്ലാദേശിൽ എത്തി അറസ്റ്റ് ചെയ്യാൻ പോലീസിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. അതിനാൽ മറ്റൊരു കവർച്ചക്കായി അവർ ഇന്ത്യയിലേക്ക് കടക്കുന്ന സമയം വരെ പോലീസ് കാത്തു നിന്നു.

  2018 ൽ കേസിലെ പ്രതിയായ മുഹമ്മദ് ഹിലാൽ ബുയ്യ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. അയാളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിച്ചത്.
  Published by:user_49
  First published:
  )}