• HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | അർധരാത്രി വീട്ടമ്മയെ കത്തികാട്ടി പണവും സ്വർണവും കവർന്ന മുഖ൦മൂടി സംഘത്തിന് വേണ്ടി തിരച്ചിൽ ഊർജിതം

Robbery | അർധരാത്രി വീട്ടമ്മയെ കത്തികാട്ടി പണവും സ്വർണവും കവർന്ന മുഖ൦മൂടി സംഘത്തിന് വേണ്ടി തിരച്ചിൽ ഊർജിതം

വീട്ടമ്മയെ  ഭീഷണിപ്പെടുത്തി 1.8 ലക്ഷം രൂപയും ഒരുപവനിലധികം സ്വർണവുമാണ് കവർന്നത്.

  • Last Updated :
  • Share this:
കണ്ണൂർ ചാലയിൽ കത്തി കാണിച്ച് വീട്ടമ്മയിൽ നിന്ന് പണവും സ്വർണവും അപഹരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് വീട്ടമ്മയെ കത്തികാണിച്ച്  രണ്ടംഗ സംഘം കവർച്ച നടത്തിയത്.

വീട്ടമ്മയെ  ഭീഷണിപ്പെടുത്തി 1.8 ലക്ഷം രൂപയും ഒരുപവനിലധികം സ്വർണവുമാണ് കവർന്നത്. ചാല - ആറ്റടപ്പ റോഡിലെ പുറത്തേക്കണ്ടി അബ്ദുൽ ജലാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹം വിദേശത്ത് ജോലി ചെയ്യുകയാണ്.

എടക്കാട് സി.ഐ. അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. മുകളിലത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ വീടിന്റെ അകത്തു കയറിയത്.ജലാലിന്റെ ഭാര്യ സൗദത്തിനെയാണ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്.

സംഭവം ഇങ്ങനെ -

സൗദത്തിന്റെ മൂത്ത മകളുടെ ഭർത്താവ് ശനിയാഴ്ചയായിരുന്നു വിദേശത്തേക്ക് പോയത്. ഗൾഫിൽ എത്തിയ വിവരമറിയാൻ കാത്തിരുന്ന വീട്ടമ്മ ഉറങ്ങാൻ വൈകി. 12 മണി കഴിഞ്ഞാണ് ഉറങ്ങാനായി കിടന്നത് തന്നെ. കിടക്കാൻ വൈകിയത് കാരണം ഉറക്കവും ശരിയായില്ല. അതിന് ഇടയിലാണ് ആരോ നടക്കുന്ന ശബ്ദം കേട്ടത്.  എഴുന്നേറ്റ് ഹാളിലെത്തിയപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ.

Also read- യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ

മോഷ്ടാക്കൾ കത്തി കാണിച്ച് അലമാരയുടെ താക്കോൽ  ആവശ്യപ്പെട്ടപ്പോൾ വീട്ടമ്മ അത് നൽകിയില്ല. അപ്പോൾ മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന മകൾ നഹ്‌ലയുടെ കഴുത്തിന് കത്തിനീട്ടി. തുടർന്നാണ് ഭയന്നുവിറച്ച് വീട്ടമ്മ താക്കോൽ എടുത്തു നൽകിയത്.

അലമാര തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന 1,80,000 രൂപയും വളയും കമ്മലും മോഷ്ടാക്കൾ എടുത്തു. സൗദത്തിന്റെ കൈയിലുള്ള സ്വർണവള അഴിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുകളിലത്തെ നിലയിലൂടെ രണ്ടംഗസംഘം രക്ഷപ്പെട്ടു.

Also read- അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

നല്ല ആരോഗ്യമുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് സൗദത്ത് പൊലീസിനോട് വ്യക്തമാക്കിയത്.  മുഖംമൂടിയും കൈയുറയും ധരിച്ചിരുന്നു. വീട്ടിനകത്ത് ആൾ പെരുമാറ്റത്തിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ സൗദത്തിന് അപകടം മണത്തിരുന്നു. പെട്ടെന്നുതന്നെ കഴുത്തിലെ മാല ഊരി കിടക്കുയുടെ അടിയിലേക്ക് മാറ്റി. സമയോചിതമായി അങ്ങനെ തോന്നിയതിനാൽ കഴുത്തിലെ മാല നഷ്ടമായില്ല.

നല്ല ആരോഗ്യമുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് സൗദത്ത് പൊലീസിനോട് വ്യക്തമാക്കിയത്.  മുഖംമൂടിയും കൈയുറയും ധരിച്ചിരുന്നു. വീട്ടിനകത്ത് ആൾ പെരുമാറ്റത്തിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ സൗദത്തിന് അപകടം മണത്തിരുന്നു. പെട്ടെന്നുതന്നെ കഴുത്തിലെ മാല ഊരി കിടക്കുയുടെ അടിയിലേക്ക് മാറ്റി. സമയോചിതമായി അങ്ങനെ തോന്നിയതിനാൽ കഴുത്തിലെ മാല നഷ്ടമായില്ല.

മുകളിലത്തെ മുറിയുടെ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നു. എന്നാൽ അതിൽ ഘടിപ്പിച്ചിരുന്ന ബോൾട്ട് ഇട്ടിരുന്നില്ല. ഇതാണ് പൂട്ട് പൊളിച്ച ഉടൻ തന്നെ എളുപ്പത്തിൽ മോഷ്ടാക്കൾക്ക് അകത്തു കയറാൻ കഴിഞ്ഞത്. കവർച്ചയ്ക്കിടെ മോഷ്ടാക്കൾ അലമാറയിലെ മുഴുവൻ തുണികളും വലിച്ചു താഴെയിട്ടു.

മോഷ്ടാക്കൾ പുറത്തിറങ്ങിയതിനുശേഷം വാഹനത്തിന്റെ ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.
പ്രതികളെ സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.
Published by:Naveen
First published: