കണ്ണൂരില്‍ പാചകക്കാരിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

നവംബർ മൂന്നുമുതൽ ഇവരെ കാണാനില്ലായിരുന്നു

News18 Malayalam | news18-malayalam
Updated: November 6, 2019, 5:49 PM IST
കണ്ണൂരില്‍ പാചകക്കാരിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തലശ്ശേരിയിൽ കൊല്ലപ്പെട്ട നിർമല
  • Share this:
കണ്ണൂർ: തലശ്ശേരി ചാലിൽ സ്വദേശിയായ പാചക തൊഴിലാളി സ്ത്രീയെ സഹപ്രവർത്തകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.

ചോമ്പാല പൊലിസ്‌ സ്റ്റേഷൻ പരിധിയിലെ കോറോത്ത് റോഡിലെ പ്രതി താമസിക്കുന്ന വീട്ടിലാണ് നിർമ്മല ഇരുമ്പ് വടി കൊണ്ട് തലക്ക് അടിയേറ്റ് മരണപ്പെട്ടത്. നവംമ്പർ മൂന്നാം തിയതി മുതൽ ഇവരെ കാണാതായതായി പൊലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പ്രതി തന്നെയാണ് തലശേരി പൊലിസിൽ കീഴടങ്ങിയത്.

Also Read- ചതിക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ചു; അവസാന നാളുകളിൽ ബാഗ്ദാദി കഴിഞ്ഞിരുന്നത് ആട്ടിടയനായി

First published: November 6, 2019, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading