HOME » NEWS » Crime »

രണ്ട് വർഷത്തിന് മുൻപ് മോഷണം പോയ കാർ ഉടമയ്ക്ക് തിരിച്ചു കിട്ടി; ഉപയോഗിച്ച് കൊണ്ടിരുന്നത് പൊലീസ് ഉദ്യോഗസ്ഥൻ

സർവീസ് സെന്ററിൽ നേരിട്ടെത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പൊലീസുകാരനാണെന്നു വ്യക്തമായത്.

News18 Malayalam | news18-malayalam
Updated: January 1, 2021, 8:39 PM IST
രണ്ട് വർഷത്തിന് മുൻപ് മോഷണം പോയ കാർ ഉടമയ്ക്ക് തിരിച്ചു കിട്ടി;  ഉപയോഗിച്ച് കൊണ്ടിരുന്നത് പൊലീസ് ഉദ്യോഗസ്ഥൻ
പ്രതീകാത്മക ചിത്രം
  • Share this:


കാൺപൂർ : രണ്ട് വർഷം മുൻപ് മോഷണം പോയ കാർ അപ്രതീക്ഷിതമായി ഉടമയ്ക്ക് തിരിച്ചു കിട്ടി. സർവീസ് സെന്ററിൽ നിന്നും ഒരു ഫോൺ വിളിയെത്തിയതാണ് വഴിത്തിരിവായത്. കാർ സർവീസ് ചെയ്തതിൽ സംതൃപ്തനാണോ എന്നറിയാനുള്ള കസ്റ്റമർ ഫീഡ്ബാക്കിന്റെ ഭാഗമായിരുന്നു ആ കോൾ. ഇതോടെ സർവീസ് സെന്ററിൽ നേരിട്ടെത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പൊലീസുകാരനാണെന്നു വ്യക്തമായത്.

2018 ഡിസംബർ 31 നാണ് ഒമേന്ദ്ര സോണിയുടെ വാഗൺ ആർ കാർ മോഷണം പോയത്. ഒരു കാർ വാഷിംഗ് സെന്ററിൽ വച്ചായിരുന്നു മോഷണം. പൊലീസ് സ്റ്റേഷനനിൽ പരാതി നൽകിയെങ്കിലും കാറിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ബിത്തൂർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ കൗശലേന്ദ്ര പ്രതാപ് സിങ് എന്ന ഉദ്യോഗസ്ഥനാണ് കാർ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിരുന്നു.

Also Read ക്രിപ്റ്റോകറന്‍സി തട്ടിപ്പ്; രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത ജൂവലറി ഉടമ അറസ്റ്റിൽ

കാർ ഉപയോഗിക്കുന്നത് പൊലീസുകാരനാണെന്നു വ്യക്തമായതോടെ ഒമേന്ദ്ര സോണി കാറിന്റെ അവകാശവാദമുന്നയിച്ച് വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത കാർ ഉടമസ്ഥർ എത്താത്തതിനെ തുടർന്ന് താൻ ഉപയോഗിക്കുകയായിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ നിയമപരമായി കാർ കണ്ടെത്തിയാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ രേഖ പരിശോധിച്ച് ഉടമയെ തിരിച്ചറിയുകയോ ചെയ്യേണ്ടതാണ്. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഗുരുതരമായ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നും കാൺപൂർ എസ് പി അറിയിച്ചു.

Published by: Aneesh Anirudhan
First published: January 1, 2021, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories