കൊല്ലം: പുനലൂരിൽ കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസിൽ കീഴടങ്ങി. കുന്നിക്കോട് – പട്ടാഴി റോഡിൽ ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
കാപ്പ കേസിൽ ഉൾപ്പെട്ട് ആറുമാസം നാടുകടത്തപ്പെട്ട ആളാണ് കൊല്ലപ്പെട്ട പോത്ത് റിയാസെന്ന് വിളിപ്പേരുള്ള റിയാസ്. ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ ഷിഹാബ് ആക്രമിക്കുകയായിരുന്നു. അടിപിടിക്കിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷിഹാബ് റിയാസിനെ കുത്തുകയായിരുന്നു.
Also read-പാലക്കാട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചയോടെ റിയാസ് മരിച്ചു. ഇറച്ചി കച്ചവടമാണ് ഇരുവരുടെയും തൊഴിൽ. ഇറച്ചിക്കട ലേലത്തിൽ പിടിക്കുന്ന വിഷയത്തിൽ സഘർഷം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷിഹാബ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.