കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി ആണ് പ്രതികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരാനായ തൃശൂര്‍ സ്വദേശിയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് വിയ്യൂരില്‍ നിന്ന് ഒന്‍പത് തടവുകാരെ കണ്ണൂരിലെത്തിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ ജയിലിലുള്ള തൃശൂര്‍ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു.
ആറ് മാസം മുന്‍പ് ഇവര്‍ കണ്ണൂര്‍ ജയലിലെ പത്താം ബ്ലോക്കിലുണ്ടായിരുന്നു. അന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരില്‍ എത്തിച്ചതിന് പിന്നാലെ ഇവര്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. കൃത്യസമയത്ത് ജയില്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടിച്ചുമാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.