നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അതിരാവിലെ യുവതിക്ക് ഒറ്റയ്ക്ക് 'സ്പെഷ്യൽ ക്ലാസ്'; കരാട്ടെ പരിശീലകൻ വീണ്ടും പീഡന കേസിൽ അറസ്റ്റിൽ

  അതിരാവിലെ യുവതിക്ക് ഒറ്റയ്ക്ക് 'സ്പെഷ്യൽ ക്ലാസ്'; കരാട്ടെ പരിശീലകൻ വീണ്ടും പീഡന കേസിൽ അറസ്റ്റിൽ

  പീഡനക്കേസില്‍ ജയിലിലായിരുന്ന രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്.

  കരാട്ടെ അധ്യാപകൻ രഞ്ജിത്

  കരാട്ടെ അധ്യാപകൻ രഞ്ജിത്

  • Share this:
   കൊച്ചി: കരാട്ടെ പഠിക്കാന്‍ വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരിശീലകന്‍ അറസ്റ്റില്‍. കൊച്ചി മരട് നിരവത്ത് റോഡ് ബോധി ധര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപന ഉടമ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് പൊലീസിന്റെ പിടിയിലായത്. കരാട്ടെ പഠനത്തിനായി വന്നു ചൂഷണത്തിനിരയായ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പീഡനക്കേസില്‍ ജയിലിലായിരുന്ന രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്.

   മൂന്ന് വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് കരാട്ടെ- യോഗ പരിശീലന സ്ഥാപനം നടത്തി വരികയാണ് ഇയാൾ. സ്ത്രീകളും പുരുഷന്മാരുമായി ഒട്ടേറെ പേര്‍ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കാന്‍ എത്തിയിരുന്നു. ഒറ്റയ്ക്കു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാന്‍ അതിരാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസുകള്‍ നല്‍കിയിരുന്നു.

   അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് പരാതിക്കാരിയായ യുവതിക്ക് സമയം ക്രമീകരിച്ചിരുന്നത്. ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നര വര്‍ഷം മുന്‍പു മരട് പൊലീസ് കേസെടുത്തു റിമാന്‍ഡ് ചെയ്തിരുന്നു. വിചാരണ നടക്കുന്ന ഈ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും പീഡനം.

   ഒട്ടേറെ യുവതികള്‍ ഇയാളുടെ ചൂഷണത്തിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം മലപ്പുറത്തേക്കു മുങ്ങിയ പ്രതിയെ പൊന്നാനിയിലെത്തിയാണ് മരട് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

   ഗൾഫിലെ ബിസിനസ് പങ്കാളിയെ വധിക്കാൻ ക്വട്ടേഷൻ: സിനിമാനിർമാതാവ് പിടിയിൽ

   ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

   2019 മേയ് എട്ടിന് പുലർച്ചെ എം സി റോഡിൽ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.

   ആഡംബര‌ കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രി‌യിലായി.

   ഷബീറും അംജിത്തും ചേർന്ന് ഗൾഫിൽ ബിസിനസ് നടത്തിയിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമിച്ചു. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹീൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.

   പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാൽ, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
   Published by:Rajesh V
   First published:
   )}