• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case| കരാട്ടെ അധ്യാപകന് പോക്സോ കേസിൽ 16 വർഷം കഠിന തടവ്

Pocso Case| കരാട്ടെ അധ്യാപകന് പോക്സോ കേസിൽ 16 വർഷം കഠിന തടവ്

ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്

  • Last Updated :
  • Share this:
പാലക്കാട് : പോക്‌സോ കേസ് (Pocso Case) പ്രതിയായ കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി പോക്‌സോ കോടതി (POCSO Court) ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലത്ത് കരാട്ടെ സ്‌ക്കൂള്‍ നടത്തുകയായിരുന്ന ഗോപാലന്‍ ക്ലാസില്ലാത്ത ദിവസം പെണ്‍ക്കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി സുധീഷ് കുമാര്‍, ശിവശങ്കരന്‍, എസ് എല്‍ സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Sexual Assault | നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം (Sexual Assault) നടത്തിയ പ്രതി  പോലീസ് പിടിയിൽ. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണ് പിടിയിൽ ആയത്. നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. കഴിഞ്ഞ മാസം 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് (Kerala Police) പറയുന്നു.

പുലർച്ചെ 5 മണിയോടെ വരകുളത്തെ വീട്ടിൽ നിന്നും മണിമൂളിയിലെ ചർച്ചിലേക്ക് ഒറ്റയ്ക്ക് നടന്നു പോകുംവഴി ആയിരുന്നു അതിക്രമം നടന്നത്. മണിമൂളി  ടൗണിലേക്ക് എത്തുന്ന നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയിലൂടെ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എതിരെ വന്ന യുവാവ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി വീട്ടമ്മയുടെ ശരീരത്തിൽ കയറി പിടിക്കുകയും  ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്തു. വീട്ടമ്മ ഒഴിഞ്ഞു മാറുകയും ഒച്ച വയ്ക്കുകയും ചെയ്തതോടെ പ്രതി ബൈക്കിൽ രക്ഷപെടുകയായിരുന്നു.

വിജനമായ സ്ഥലത്ത് വെച്ചാണ് വീട്ടമ്മയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സ്ഥിരമായി വർഷങ്ങളായി വീട്ടമ്മ ഇതുവഴി യാത്ര ചെയ്യാറുള്ള വഴിയും ആണ്. ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടത്. ഭയന്നുവിറച്ച വീട്ടമ്മ ഭർത്താവുമൊന്നിച്ച് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.

Also Read- Drug Case | കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച കുറ്റപത്രം; കേസിൽ ആകെ 25 പ്രതികൾ

സംഭവസമയം ഇരുട്ടും സ്ഥലത്ത് വിജനതയും ആയതുകൊണ്ട്  പ്രതിയെ കണ്ടുപിടിക്കാൻ പോലീസ് വളരെ പ്രയാസപ്പെട്ടു. കേരള രജിസ്ട്രേഷൻ അല്ല ബൈക്കിൽ എന്ന് വീട്ടമ്മ സംശയം പ്രകടിപ്പിച്ചത് ആണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിൻറെ നേതൃത്വത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീറും പ്രത്യേക അന്വേഷണ സംഘവും വീട്ടമ്മയിൽ നിന്നും  കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.
Published by:Jayashankar AV
First published: