സ്ത്രീകൾ ഉൾപ്പടെ 200 ഓളം അജ്ഞാത നമ്പറുകളിലേക്ക് സ്വന്തം നഗ്ന ചിത്രങ്ങൾ അയച്ച പ്രതി പിടിയിൽ. 54 വയസുകാരനായ കര്‍ണാടക ചിത്രദുർഗ സ്വദേശിയായ രാമകൃഷ്ണയാണ് പിടിയിലായത്. കർണാടക പൊലീസാണ് ഇയാളെ വെള്ളിയാഴ്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറ് മാസമായി ഇയാൾ സ്വന്തം നഗ്ന ചിത്രങ്ങൾ വാട്സാപ്പിലൂടെ അജ്ഞാതർക്ക് അയച്ചുകൊടുക്കാറുണ്. ഇരുന്നോറോളം പേർക്ക് അയച്ചതിൽ 120 പേരും സ്ത്രീകളായിരുന്നു. ഫോണിൽ വെറുതെ പല നമ്പറുകൾ ഡയൽ ചെയ്യും, അതിൽ ഫോൺ റിംഗ് ചെയ്താൽ നഗ്ന ഫോട്ടോകൾ ആ നമ്പറുകളിൽ പങ്കിടുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പുറത്തു പറയാനുള്ള നാണക്കേട് മൂലം സ്ത്രീകൾ പരാതി നൽകാൻ മടിച്ചു. ഇത് മുതലാക്കി ഇയാൾ വീണ്ടും മെസേജുകൾ അയക്കുകയായിരുന്നു. നിരവധി സ്ത്രീകളോട് അവരുടെ ചിത്രങ്ങൾ തന്റെ ഫോണിലേക്ക് അയയ്ക്കാനും ഇയാൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ചിത്രങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചു. നഗ്ന ചിത്രങ്ങൾ ലഭിച്ചവരിൽ ഒരാളുടെ സഹോദരൻ പോലീസിനെ അറിയിക്കാൻ മുന്നോട്ടുവന്നതിനെ തുടർന്നാണ് സംഭവം പുറത്തായത്. ഇതോടെ മറ്റ് സ്ത്രീകളും രംഗത്ത് വന്നു. പ്രതിക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chatting on WhatsApp, IT act, Nude selfie