• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | ഭാര്യ കാമുകനൊപ്പം പോയി ; മക്കളെ കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

Murder | ഭാര്യ കാമുകനൊപ്പം പോയി ; മക്കളെ കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു

 • Last Updated :
 • Share this:
  ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി മുഴുവന്‍ നഗരം ചുറ്റിയശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്ത് എന്ന 34കാരനാണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.

  നാല് മാസം മുമ്പ്  ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം  കുട്ടികളെ കാണാന്‍ ലക്ഷ്മികാന്ത് എത്തിയതിന് പിന്നാലെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാല് കുട്ടികളെയും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.

  Also Read- വിദേശത്തുള്ള ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭാര്യ തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വത്ത്

  ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന പേടി മൂലമാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയില്‍ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

  ഐപിഎല്‍ ബെറ്റിങ്ങിന് അടിമ; ഭാര്യയോട് പറഞ്ഞതില്‍ വൈരാഗ്യം; മകനെ കഴുത്തുഞെരിച്ച് കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി


  ബംഗളൂരു: മകനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവിന്റെ ക്രൂരത. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. 12 വയസുകാരനായ നിഖില്‍ കുമാറാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ 32കാരനായ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠയാണ് ക്രൂരകൃത്യം ചെയ്തത്.

  മണികണ്ഠ ക്രിക്കറ്റ് ബെറ്റിങിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ ടൂർണമെന്റിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

  Also Read- ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയില്ല; യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ കോട്ടേഷന്‍ കൊടുത്ത് പകര്‍ത്തി

  മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.

  ഇതില്‍ പ്രകോപിതനായ മണികണ്ഠ നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടു പോയി കൊല്ലുകയായിരുന്നു. ഗ്രാമത്തിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ചാണ് കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
  Published by:Arun krishna
  First published: