News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 2, 2021, 9:46 PM IST
പ്രതീകാത്മക ചിത്രം
ബംഗളൂരു: കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്ക്കെതിരെ ലൈംഗിക ആരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തില്‍ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചത്. പീഡനത്തിനിരയായ യുവതി മന്ത്രിക്കെതിരായ തെളിവുകളും കൈമാറിയിട്ടുണ്ട്. മന്ത്രി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും പൊലീസിന് യുവതി കൈമാറി.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ആളാണ് രമേശ് ജാർകിഹോളി. കബ്ബൻ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവരാവകാശ പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് മന്ത്രി രമേശ് ജാർകിഹോളിയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. അതേസമയം പരാതി ലഭിച്ചെങ്കിലും മന്ത്രിക്കെതിരെ പൊലീസ്, എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. കേസിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണോയെന്ന് പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ് പറയുന്നു.
കോൺഗ്രസ് എം എൽ എമാരെ ബി ജെ പിയിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് രമേശ് ജാർക്കിഹോളി. ഇതിലൂടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ് - കോൺഗ്രസ് സർക്കാർ കർണാടകയിൽ അട്ടിമറിക്കപ്പെടുന്നത്. ഇതിന് പ്രത്യുപകാരമായി ബി എസ് യെദ്യുരപ്പ മന്ത്രിസഭയിൽ സുപ്രധാനമായ ജലവിഭവ വകുപ്പാണ് രമേശ് ജാർക്കിഹോളിയ്ക്ക് ലഭിച്ചത്.
Updating...
Published by:
Anuraj GR
First published:
March 2, 2021, 9:36 PM IST