വയനാട്ടിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കർണ്ണാടക സ്വദേശിയിൽ നിന്ന് അതിമാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയത്.
Also Read-വയനാട് ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി ബെംഗളൂരു ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡയെ അറസ്റ്റ് ചെയ്തത്.
20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബിയുടെ നേതൃത്വത്തിലിലാണ് പരിശോധന നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug Case, Drug Seized, Wayanad