• HOME
  • »
  • NEWS
  • »
  • crime
  • »
  • 10 Lakh Bond | തെരുവുനായയെ കാര്‍കയറ്റി കൊന്നു; മുന്‍ എംപിയുടെ ചെറുമകനില്‍ നിന്ന് 10 ലക്ഷം ബോണ്ട് ഈടാക്കി

10 Lakh Bond | തെരുവുനായയെ കാര്‍കയറ്റി കൊന്നു; മുന്‍ എംപിയുടെ ചെറുമകനില്‍ നിന്ന് 10 ലക്ഷം ബോണ്ട് ഈടാക്കി

രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കേസില്‍ ഇത്രയും ഭീമമായ തുക പോലീസ് കൈപ്പറ്റുന്നത്

  • Share this:
    ബെംഗളൂരു: തെരുവുനായയെ കാര്‍ കയറ്റികൊന്നതിന് പത്ത് ലക്ഷം രൂപ ബോണ്ട് ഈടാക്കി പൊലീസ്. കര്‍ണാടകയിലാണ് സംഭവം. മുന്‍ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകന്‍ ആദി നാരായണ നായിഡുവില്‍ നിന്നാണ് പത്ത് ലക്ഷം രൂപ ബോണ്ട് ഈടാക്കിയത്. ഒരാഴ്ച മുന്‍പാണ് യുവാവ് തന്റെ ഔഡി കാര്‍ തെരുവുനായയുടെ മേല്‍ ബോധപൂര്‍വം ഓടിച്ചുകയറ്റി കൊന്നത്.

    സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ മൃഗസംരക്ഷണ പ്രവര്‍ത്തകരെ തെരുവുനായയുടെ ഗതി തങ്ങള്‍ക്കും നേരിടേണ്ടി വരുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    Also Read-Arrest | പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ സിനിമ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍

    മൃഗങ്ങളെ ദ്രോഹിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയില്‍ നിന്ന് 10 ലക്ഷം രൂപയുടെ ബോണ്ട് പോലീസ് വാങ്ങിയതായി ഡിസിപി (സൗത്ത്) ഹരീഷ് പാണ്ഡെ വ്യക്തമാക്കി.

    ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ മൃഗങ്ങള്‍ക്കെതിരേ അതിക്രമം നടത്തിയാല്‍ ജയിലില്‍ അടയ്ക്കുമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായും പോലീസ് പറഞ്ഞു.

    Also Read-Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

    രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കേസില്‍ ഇത്രയും ഭീമമായ തുക പോലീസ് കൈപ്പറ്റുന്നത് എന്ന് പരാതി നല്‍കിയ മുന്‍ കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റും മൃഗസംരക്ഷണ പ്രവര്‍ത്തകനുമായ ബദരി പ്രസാദ് മാര്‍ഗസഹായം പറഞ്ഞു.

    Murder for liquor| മദ്യം വാങ്ങാന്‍ 500 രൂപ നല്‍കിയില്ല; സഹോദരനെ കഴുത്തുഞെരിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍

    ലക്നൗ: മദ്യം വാങ്ങാന്‍ (buy liquor) 500 രൂപ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ (elder brother) യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

    വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം (murder) നടന്നത്. മദ്യപിക്കുന്നതിനിടെ ഇളയ സഹോദരന്‍ 500 രൂപ ചോദിച്ചു. മൂത്ത സഹോദരന്‍ ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.

    Also Read-Dileep | മഞ്ജു വാര്യര്‍ക്ക് മേത്തറിൽ ഫ്ലാറ്റില്ല; ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല; ദിലീപ് ഹൈക്കോടതിയിൽ

    മൂത്ത സഹോദരനെ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന് സമീപമാണ് ഇരുവരും ചേര്‍ന്ന് മദ്യപിച്ചത്. അയല്‍വാസികളായ രണ്ടു യുവാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
    'മഴ പെയ്യുകയാണ്, എനിക്ക് മദ്യപിക്കണം, ബോധം നഷ്ടപ്പെടുന്നത് വരെ മദ്യപിക്കണം'- ഇളയ സഹോദരന്‍ പറഞ്ഞ വാക്കുകളായി ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. പണം നല്‍കണമെന്ന ആവശ്യം മൂത്ത സഹോദരന്‍ നിരസിച്ചു. കൂടാതെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
    Published by:Jayesh Krishnan
    First published: