• HOME
  • »
  • NEWS
  • »
  • crime
  • »
  • കാസർഗോഡ് ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി

കാസർഗോഡ് ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണം; പൊലീസ് അന്വേഷണം തുടങ്ങി

കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസുകളും തകര്‍ന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കാസർഗോഡ്: ബിജെപി നേതാവിന്‍റെ വീടിനും കാറിനുംനേരെ ആക്രമണമുണ്ടായി. കാസർഗോഡ് ആറങ്ങാടിയിലാണ് സംഭവം. ബി.ജെ.പി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ബാങ്കോട്ടെ വി.കെ.രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണം
ആരംഭിച്ചു.

കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസുകളും തകര്‍ന്നു. ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുക്കാർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനയേയും നിരോധിച്ചതിന്റെ പ്രതിഫലനമാകാം ആക്രമണത്തിന് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു.

വീട്ടുകാരുടെ പരാതിയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി .പി ബാലകൃഷ്ണന്‍ നായര്‍, എസ് ഐ .കെ. പി . സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read- വിവാഹത്തിന് ക്ഷണിക്കാത്ത അയൽവീടുകയറി ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ

സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

Summary- BJP leader's house and car were attacked. The incident happened in Kasargod Arangadi. The attack took place on the house of BJP Kanhangad Municipal Secretary Bankote VK Ranjith. The Hozdurg police have registered a case and are investigating the incident started
Published by:Anuraj GR
First published: