• HOME
  • »
  • NEWS
  • »
  • crime
  • »
  • ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ

കാസര്‍​ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് ആണ് പിടിയിലായത്.

  • Share this:

    മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍​ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് (21) ആണ് പിടിയിലായത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്.

    നെടുമ്പാശ്ശേരിയിലും ഇന്ന് 407 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ നിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

    Published by:Jayesh Krishnan
    First published: