കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ വാളുമായി നില്ക്കുന്ന ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേസിലെ രണ്ടാം പ്രതി സജി, ഏഴാം പ്രതി ഗിരിജന്‍ എന്നിവരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കൊലക്കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നാലെയാണ് ടിക് ടോക് വീഡിയോ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്.
പെരിയിയില് കൃപേഷ് ശരത് ലാല്‍ എന്നീ യുവാക്കളെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗം പീതാംബരന് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.