പെരിയ ഇരട്ടക്കൊലപാതകം; സംശയാസ്പദമായ സാഹചര്യത്തില്‍ 2 കാറുകൾ കണ്ടെത്തി

കല്ല്യോട്ടിന് സമീപമുള്ള കണ്ണാടിപ്പാറയിലാണ് കാറുകള്‍  കണ്ടെത്തിയത്.

news18
Updated: February 27, 2019, 9:16 PM IST
പെരിയ ഇരട്ടക്കൊലപാതകം; സംശയാസ്പദമായ സാഹചര്യത്തില്‍ 2 കാറുകൾ കണ്ടെത്തി
malayalamnews18.com
  • News18
  • Last Updated: February 27, 2019, 9:16 PM IST
  • Share this:
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. മാരുതി സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കല്ല്യോട്ടിന് സമീപമുള്ള കണ്ണാടിപ്പാറയിലാണ് കാറുകള്‍  കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘമെത്തി പരിശോധന നടത്തി.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് അടുത്തിടെയാണ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടതിനിടെയാണ്  ക്രൈബ്രാഞ്ചിന് അന്വേണം കൈമാറിയത്.

ഇതിനിടെ കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ സി.പി.എം പ്രദേശിക നേതാക്കള്‍ സഹായിച്ചെന്ന് മുഖ്യപ്രതി പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. ഉദുമയിലെ സി.പി.എം നോതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും മൊഴിയുണ്ട്. അതേസമയം താനല്ല കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയതെന്നും പൊലീസ് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Also Read കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരൻ

കൊലപാതകത്തിനു പിന്നാലെ പെരിയയില്‍ എത്തിയ പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള നേതാക്കളെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്.

First published: February 27, 2019, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading