കാസര്‍കോഡ്: സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ബൈബിള്‍ കത്തിച്ച് അതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചുവെന്നാണ് ഈയാള്ക്കെതിരെയുളള കേസ്.
തുടർന്ന് ഇയാള്‍ക്കെതിരെ ബേഡകം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മുസ്തഫയുടെ പേരിൽ കേസുണ്ട്.
Also read-വ്യാജസ്വർണം പണയപ്പെടുത്തി പണം തട്ടിയ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി അറസ്റ്റിൽ
മൂളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസാണിത്. കഴിഞ്ഞ ഡിസംബര്‍ 21 ന് മൂളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പുല്‍ക്കൂട്ടില്‍ സ്ഥാപിച്ച ഉണ്ണിയേശുവിന്റേയും മറ്റും രൂപങ്ങള്‍ എടുത്തുകൊണ്ട് പോയി ഇയാള്‍ നശിപ്പിക്കുകയായിരുന്നു. ഇതില്‍ ആദൂര്‍ പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.