അധ്യാപികയുടെ ദുരൂഹ മരണം; സഹപ്രവർത്തകനെ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം യുവതിയുടെ രണ്ട് ഫോണുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ ടവർ ലൊക്കേഷൻ രേഖപ്പെടുത്തുന്നത് പൊലീസിനെ ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: January 20, 2020, 9:04 PM IST
അധ്യാപികയുടെ ദുരൂഹ മരണം; സഹപ്രവർത്തകനെ കേന്ദ്രീകരിച്ച് അന്വേഷണം
രൂപശ്രീ
  • Share this:
കെ. വി ബൈജു

കാസർഗോഡ്: മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയെ ദുരൂഹ സാഹചര്യത്തിൽ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹ പ്രവർത്തകനായ അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം.

മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ ബാലചന്ദ്രനാണ് അന്വേഷണച്ചുമതല. സഹ അധ്യാപകനെ ചോദ്യം ചെയ്തതിൽ നിന്നും വർഷങ്ങളായി ഇയാൾക്ക് യുവതിയുമായി അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തി.

also read :അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

അതേസമയം യുവതിയുടെ രണ്ട് ഫോണുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ ടവർ ലൊക്കേഷൻ രേഖപ്പെടുത്തുന്നത്
പൊലീസിനെ ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഇവ വീണ്ടെടുക്കാനുമായിട്ടില്ല. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും സബ് ഇൻസ്പെക്ടർ ബാലചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർന്ന് മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്തു. ഇതിനിടെ
മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രൂപശ്രീയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.
First published: January 20, 2020, 8:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading