HOME » NEWS » Crime » KASARGOD WOMAN BEATEN UP AND EVICTED FROM HOME FOR NOT PAYING DOWRY

സ്ത്രീധന പീഡനം വീണ്ടും; യുവതിക്ക് ക്രൂരമർദനം, ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു, വീട്ടിൽ നിന്ന് പുറത്താക്കി

കാസർകോട് കൊട്ടോടി സ്വദേശിയായ 27 കാരിയാണ് പരാതിക്കാരി

News18 Malayalam | news18-malayalam
Updated: July 3, 2021, 8:45 AM IST
സ്ത്രീധന പീഡനം വീണ്ടും; യുവതിക്ക് ക്രൂരമർദനം, ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു, വീട്ടിൽ നിന്ന് പുറത്താക്കി
News18 Malayalam
  • Share this:
കാസര്‍‌കോട്: സ്ത്രീധനം നൽകാത്തതിന്‍റെ പേരിൽ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യചെയ്യാൻ നിർബന്ധിച്ചെന്നും വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതിയുടെ പരാതി. കാസർകോട് കൊട്ടോടി സ്വദേശിയായ 27 കാരിയാണ് കാമുകനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. വീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്നും രണ്ട് കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന എന്ന യുവതി പറയുന്നു.

പതിനെട്ടാം വയസിലാണ് കാമുകനായ ഷാക്കിറിനൊപ്പം റസീന ഇറങ്ങിപ്പോയത്. എന്നാൽ ഒരുവർഷം പിന്നിട്ടപ്പോൾ സ്നേഹത്തേക്കാൾ വലുത് സ്ത്രീധനമായി മാറിയെന്ന് യുവതി പറയുന്നു. മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഷാക്കിറിന്റെ മാതാവെന്ന് റസീന പറയുന്നു. പിന്നീട് സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഷാക്കിറും മർദ്ദനം തുടങ്ങിയത്രെ. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അത് അലസിപ്പിക്കാൻ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു.

മൂന്ന് വര്‍ഷം മുൻപ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും റസീനയെയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിർ നൽകിയ ഉറപ്പിൽ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീർപ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും ഷാക്കിർ തയ്യാറായില്ലെന്ന് റസീന പറയുന്നു. എട്ട് മാസം മുമ്പ് സാമ്പത്തിക ഭദ്രതയുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ഷാക്കിർ അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീണ്ടും മർദനം തുടങ്ങുകയായിരുന്നു.

റസീനയുടെ അച്ഛനും അമ്മയും രോഗികളാണ്. ഇവരുൾപ്പെടെ വീട്ടിലാർക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന. എന്നാൽ മർദ്ദിച്ചെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം ഇഷ്ടത്തിന് കൂടെപ്പോന്നയാൾ അതുപോലെ തന്നെ തിരിച്ചുപോയെന്നുമാണ് ഷാക്കിർ മാധ്യമങ്ങളോട് പറഞ്ഞത്.



ഭാര്യയെ സംശയിച്ച് മൂന്നു മാസം ചങ്ങലയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ചങ്ങലയ്ക്കിട്ടത് മൂന്ന് മാസം. രാജസ്ഥാനിലെ പ്രതാപ്ഘട്ട് ജില്ലയിലുള്ള ലാൽനഗർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത് കിലോഗ്രാം ഭാരമുള്ള ചങ്ങലയിലാണ് സ്ത്രീയെ ബന്ധിച്ചത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

നാൽപ്പതുകാരിയായ സ്ത്രീയെയാണ് ഭർത്താവ് സംശയത്തെ തുടർന്ന് ചങ്ങലയിൽ പൂട്ടിയത്. രണ്ട് പൂട്ട് ഇട്ടാണ് ഇയാൾ സ്ത്രീയെ ബന്ധിയാക്കിയത്. കഴിഞ്ഞ ഹോളിയ്ക്ക് ശേഷമാണ് ഭർത്താവ് തന്നെ ബന്ധിയാക്കിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.
അമ്മയെ സഹായിക്കാൻ രാജസ്ഥാനിലെ ഹീംഗ്ലാട്ട് എന്ന സ്ഥലത്ത് താൻ പതിവായി പോയിരുന്നതായി സ്ത്രീ പറയുന്നു. എന്നാൽ ഭർത്താവ് ഇവിടെയെത്തി കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് തന്നെ മർദ്ദിക്കും. പ്രായമായ അമ്മയെ സഹായിക്കാനായിരുന്നു താൻ പോയിരുന്നത്. എന്നാൽ അവിഹിത ബന്ധമാരോപിച്ച് ഭർത്താവ് മദ്യപിച്ച് മർദിക്കുന്നത് പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിന് മൊഴി നൽകി. ഹോളിക്ക് രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുടുംബാംഗങ്ങൾക്കൊപ്പം ചേർന്ന് ഭർത്താവും ഒരു മകനും സ്ത്രീയെ ചങ്ങലയ്ക്കിട്ടത്.
Published by: Rajesh V
First published: July 3, 2021, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories