• HOME
  • »
  • NEWS
  • »
  • crime
  • »
  • KASHMIR NATIVES ARRESTED IN THIRUVANANTHAPURAM WITH GUNS AND BULLETS MM TV

തിരുവനന്തപുരത്ത് അറസ്റ്റിലായ കശ്മീരികളിൽ നിന്നും അഞ്ച് തോക്കുകളും 25 വെടിയുണ്ടകളും പിടിച്ചെടുത്തു

എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസി ജീവനക്കാരാണ് അറസ്റ്റിലായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: വ്യാജ  തോക്ക് കൈവശം വെച്ച അഞ്ച് കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. എടിഎമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ഗാർഡുകളാണ് പിടിയിലായത്. കരമന പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നിയോഗിച്ച റിക്രൂട്ടിംഗ് ഏജൻസിയെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

കശ്മീർ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്.  കശ്മീർ രജൗരി സ്വദേശികളാണിവർ. എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസികളിലൊന്നായ സിസ്കോയിൽ സുരക്ഷാ ഗാർഡുകളാണ് അഞ്ചുപേരും. മഹാരാഷ്ട്രയിലെ ഏജൻസി  മുഖേന സിസ്കോയിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ഒരു വർഷമായി കേരളത്തിലുണ്ട്.

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോകുന്ന സമയത്ത് ഇവർ കൈവശം വയ്ക്കുന്ന ഇരട്ടക്കുഴൽ തോക്കുകൾക്ക് കൃത്യമായ രേഖകൾ ഇല്ലെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർ ഉപയോഗിക്കുന്ന അഞ്ചു തോക്കുകളുടെയും രേഖകൾ പൊലീസ് ആദ്യം ആവശ്യപ്പെട്ടു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചശേഷം കശ്മീരിലെ രജൗരിയിലുള്ള എഡിഎമ്മുമായി പോലീസ് ബന്ധപ്പെട്ടു.



ലൈസൻസ്' വ്യാജമെന്ന് എഡിഎം അറിയച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. അഞ്ച് തോക്കുകളും 25 വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യംചെയ്യലിൽ തോക്കിനുള്ള രേഖകൾ നൽകിയത് മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജൻസിയാണെന്നാണ് അഞ്ചുപേരും നൽകിയിരിക്കുന്ന മൊഴി. ഇതോടെ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കശ്മീർ സ്വദേശികൾ തോക്കുമായി പിടിയിലായ സംഭവമായതിനാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണവും ഉണ്ടാകും.
Published by:user_57
First published:
)}