കാട്ടാക്കട കൊലപാതകം: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി; പ്രതികളെല്ലാവരും പിടിയിൽ

സംഗീതിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ള ആറുപേരും ഇവരെ സഹായിച്ച അഞ്ചിലേറെ പേരും പൊലീസിന്റെ കസ്റ്റഡിയിലാണ്

News18 Malayalam | news18-malayalam
Updated: January 27, 2020, 1:25 PM IST
കാട്ടാക്കട കൊലപാതകം: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി; പ്രതികളെല്ലാവരും പിടിയിൽ
News18 Malayalam
  • Share this:
തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലർച്ചയോടെ പൊലീസിന് മുൻപിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ പ്രതികളെല്ലാം പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂർ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികൾ കൊലപ്പെടുത്തിയത്.

Also Read- സെൽഫിയെടുക്കാൻ പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു

സംഗീതിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ള ആറുപേർ, പ്രതികൾക്ക് സഹായങ്ങൾ ചെയ്തു നൽകിയ അഞ്ചിലേറെ പേർ എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ പാലോട്ടുകോണം സ്വദേശി ഉണ്ണി, ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ജെസിബി കൊണ്ടാണോ ടിപ്പർ കൊണ്ടാണോ പ്രതികൾ സംഗീതിനെ വകവരുത്തിയത് എന്നറിയുന്നതിനായി വാഹനങ്ങളുടെ ഫോറൻസിക് പരിശോധന പൊലീസ് നടത്തിയിരുന്നു.

അതേസമയം മണ്ണ് മാഫിയ വീട്ടിലെത്തിയപ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും അപ്പോൾ അവർ വന്നില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിക്കുന്നു. രാത്രി 12.40ന് തന്നെ പൊലീസിനെ വിളിച്ചെങ്കിലും സംഗീത് ആക്രമിക്കപ്പെട്ട ശേഷം ഒന്നരയോടെയാണ് പൊലീസ് എത്തിയതെന്നാണ് ഇവർ പറയുന്നത്. തന്റെ സ്ഥലത്തുനിന്നും അനുമതിയില്ലാതെ മണ്ണ് കടത്താനുള്ള പ്രതികളുടെ നീക്കത്തെ തടഞ്ഞതിനാണ് വെള്ളിയാഴ്ച പുലർച്ചയോടെ സംഗീതിനെ അരുംകൊല ചെയ്തത്.
First published: January 27, 2020, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading